'ഒരു രാജ്യം ഒരു പൊലീസ് യൂണിഫോം' മുന്നോട്ടുവച്ച് പ്രധാനമന്ത്രി; ചിന്തന്‍ ശിബിരത്തില്‍ പിണറായി പങ്കെടുത്തില്ല

ചിന്തന്‍ ശിവിരിന്‍റെ രണ്ടാം ദിവസമായ ഇന്നത്തെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തില്ല

Update: 2022-10-28 10:08 GMT
Advertising

'ഒരു രാജ്യം ഒരു പൊലീസ് യൂണിഫോം' മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. ദേശീയ സുരക്ഷയും അഖണ്ഡതയും പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

രാജ്യത്ത് ഒരു പൊലീസ് എന്ന സൂചനകൾ നൽകുന്നതാണ് ഹരിയാനയിൽ ചിന്തൻ ശിവിരിലെ പ്രധാനമന്ത്രിയുടെ 'ഒരു രാജ്യം ഒരു പൊലീസ് യൂണിഫോം' എന്ന പ്രഖ്യാപനം. യു.എ.പി.എ നിയമം കേന്ദ്ര ഏജൻസികളെ ശക്തിപ്പെടുത്തി. സൈബർ കുറ്റകൃത്യങ്ങൾ രാജ്യത്ത് വർധിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യസുരക്ഷയുടെ പേരിൽ എൻ.ഐ.എയ്ക്ക് കൂടുതൽ അധികാരം നൽകാനാണ് കേന്ദ്ര നീക്കം. ഇതിന്‍റെ ഭാഗമായി അടുത്ത വർഷം എല്ലാ സംസ്ഥാനങ്ങളിലും എൻ.ഐ.എ ഓഫീസുകൾ സ്ഥാപിക്കും. സംസ്ഥാനങ്ങളിൽ വിപുലമായ അന്വേഷണ സ്വാതന്ത്ര്യം നൽകി ക്രിമിനൽ നടപടി ചട്ടം ഭേദഗതി ചെയ്യാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാജ്യത്തെ പൊലീസ്‌ സംവിധാനത്തെ നവീകരിക്കുന്നതിനൊപ്പം ആഭ്യന്തര സുരക്ഷയ്‌ക്കുള്ള പുതിയ നയരൂപീകരണമാണ്‌ ചിന്തൻ ശിവിരിന്‍റെ കാതൽ.

പിണറായി വിജയൻ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്നലെ സമ്മേളനത്തിൽ പങ്കെടുത്തു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുളള ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരായ എം.കെ സ്റ്റാലിൻ, മമത ബാനർജി, നവീൻ പട്നായിക്, നിതീഷ് കുമാർ എന്നിവർ വിട്ടുനിന്നു. രണ്ടാം ദിവസമായ ഇന്നത്തെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തില്ല.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News