'അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകള്‍ ഞങ്ങൾ ഓർമിക്കുന്നു'; നെഹ്‌റുവിന് ആദരവുമായി മോദി

നെഹ്‌റുവിന്റെ ജന്മവാർഷിക ദിനത്തിൽ നിരവധി പേരാണ് ആദരം അർപ്പിച്ചത്

Update: 2022-11-14 05:47 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.'അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ, നമ്മുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ജിക്ക് ആദരം. നമ്മുടെ രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകളും ഞങ്ങൾ ഓർക്കുന്നു.' എന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

നെഹ്‌റുവിന്റെ ജന്മവാർഷിക ദിനത്തിൽ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. രാഹുല്‍ഗാന്ധി, , അശോക് ഗെഹ്ലോട്ട്, ജയറാം രമേശ്,മല്ലികാർജുൻ ഖാർഗെ,രാജ്‌നാഥ് സിങ്തുടങ്ങിയ നിരവധി നേതാക്കളും നെഹ്‌റുവിന് ആദരം അർപ്പിച്ചിട്ടുണ്ട്.

Advertising
Advertising

1889 നവംബർ 14ന് ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് നെഹ്റു ജനിച്ചത്. 1964 മെയ് 27 ന് അദ്ദേഹം  മരണപ്പെട്ടു. നെഹ്റുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയിൽ  ശിശുദിനമായാണ് ആഘോഷിക്കുന്നത്. ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും കുട്ടികള്‍ക്കായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.  

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News