ഡി.കെ ഇടഞ്ഞുതന്നെ; സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ഒരുക്കങ്ങള്‍ നിര്‍ത്തി

വീതംവെപ്പ് ഫോർമുല അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഡികെ ശിവകുമാർ

Update: 2023-05-17 12:54 GMT
Editor : ലിസി. പി | By : Web Desk

ബംഗളൂരു:കർണാടക മുഖ്യമന്ത്രിയാരാകുമെന്നതിൽ അനിശ്ചിതത്വം തുടരുന്നു. വീതംവെപ്പ് ഫോർമുല അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഡികെ ശിവകുമാർ. ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിൽ തുടരും. അതേസമയം,സത്യപ്രതിജ്ഞാ ഒരുക്കങ്ങൾ നിർത്തി. ശ്രീകണ്ഠീരവാ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ വേദിയുടെ നിർമ്മാണം നേരത്തെ മുതൽ തുടങ്ങിയിരുന്നു.അനിശ്ചിത്വം തുടർന്നതോടെ ഇത് നിർത്തിവെച്ചു.

മുഖ്യമന്ത്രി ആരെന്ന് ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പ്രതികരിച്ചിരുന്നു.പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല. ചർച്ചകൾ തുടരുകയാണെന്നും സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

എന്നാൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകില്ലെന്ന പ്രചാരണങ്ങൾക്ക് പിന്നാലെ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവർത്തകർ ഡൽഹിയിലെത്തി. സോണിയാഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും വീടിന് മുന്നിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

സിദ്ധരാമയ്യ ക്ക് അനുകൂലമാ ണ് തീരുമാനമെന്ന പ്രതീക്ഷയിൽബംഗളൂരുവിൽ പ്രവർത്തകർ ആഹ്‌ളാദ പ്രകടനം നടത്തി.കർണാടകയിൽ വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രവർത്തർ തടിച്ചുകൂടി. സിദ്ധരാമയ്യയുടെ ബാംഗളൂരുവിലെ വീടിന് മുന്നിൽ പ്രവർത്തർ ഒരുമിച്ച് കൂടി. കോൺഗ്രസ് പ്രവർത്തകർ സിദ്ധരാമയ്യയുടെ പോസ്റ്ററിൽ പാലഭിഷേകവും നടത്തി.

ഹൈക്കമാൻഡുമായുള്ള ചർച്ചയിൽ ശിവകുമാറിന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്ന വാർത്തയ്ക്ക് പിന്നാലെഡൽഹിയിൽ ഡികെ അനുകൂലികൾ പ്രതിഷേധവുമായെത്തി. സോണിയ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗഗെയുടെയും വീടിന് മുന്നിൽ പ്രതിഷേധിച്ചു. സിദ്ധരാമയ്യ ദത്തു പുത്രൻ എന്ന് പോസ്റ്ററുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News