രാമക്ഷേത്ര പ്രതിഷ്ഠാ ദിനം എല്ലാവരും വീടുകളിൽ ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി

രാമക്ഷേത്ര ഉദ്ഘടന ദിനത്തിനായി ലോകം കാത്തിരിക്കുകയാന്നെന്നും മോദി അവകാശപ്പെട്ടു.

Update: 2023-12-30 14:31 GMT

ലഖ്നൗ: അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ചയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം വീടുകളിൽ ആഘോഷിക്കാൻ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വികസനയാത്രയ്ക്ക് അയോധ്യ ഊർജം നൽകുമെന്ന് മോദി പറഞ്ഞു. വികസനവും പാരമ്പര്യവും ഇന്ത്യയെ മുന്നോട്ടു നയിക്കും. അയോധ്യയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാമൻ രാജ്യത്തിനാകെ അവകാശപ്പെട്ടതാണ്. രാമക്ഷേത്ര ഉദ്ഘടന ദിനത്തിനായി ലോകം കാത്തിരിക്കുകയാന്നെന്നും മോദി അവകാശപ്പെട്ടു. രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി അയോധ്യയിലെത്തിയത്.

അയോധ്യയിലെത്തിയ പ്രധാനമന്ത്രി 16 കിലോമിറ്റർ റോഡ് ഷോ നടത്തിയാണ് നവീകരിച്ച അയോധ്യ ധാം റെയില്‍വേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാൻ എത്തിയത്. രണ്ട് അമൃത് ഭാരത്, ആറ് വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും മോദി നിർവഹിച്ചു.

ശേഷം പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും മോദി നിർവഹിച്ചു. അയോധ്യയിൽ 15,700 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾക്കും മോദി തുടക്കമിട്ടു. രാമക്ഷേത്രം മുഖ്യ വിഷയമാക്കിയുള്ള ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടിയാണ് മോദി തുടക്കമിട്ടത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News