'യഥാർത്ഥ ഇന്ത്യക്കാരൻ ആരെന്ന് തീരുമാനിക്കേണ്ടത് അവരല്ല'; രാഹുലിനെതിരായ സുപ്രിംകോടതി വിമർശനത്തിൽ പ്രിയങ്കാ ഗാന്ധി
എന്റെ സഹോദരൻ ഒരിക്കലും സൈന്യത്തിനെതിരെ സംസാരിക്കില്ലെന്നും പ്രിയങ്ക
ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ സുപ്രിംകോടതി വിമർശനത്തിൽ കടുത്ത എതിർപ്പുമായി കോൺഗ്രസ്.യഥാർത്ഥ ഇന്ത്യക്കാരൻ ആരെന്ന് ജഡ്ജിമാർ തീരുമാനിക്കേണ്ടെന്ന് എന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. സൈന്യത്തെ രാഹുൽ അപമാനിച്ചിട്ടില്ലെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.എന്റെ സഹോദരൻ ഒരിക്കലും സൈന്യത്തിനെതിരെ സംസാരിക്കില്ല, അദ്ദേഹം അവരെ ബഹുമാനിക്കുന്നു. ഇത് തെറ്റായ വ്യാഖ്യാനമാണ്." പ്രിയങ്ക പറഞ്ഞു.
ഇന്ത്യയുടെ ഭൂപ്രദേശം ചൈന കയ്യേറിയെന്ന ആരോപണത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രിംകോടതി വിമര്‍ശനം. ഗൽവാനിലെ ഇന്ത്യ-ചൈന സംഘർഷത്തെക്കുറിച്ചുള്ള പരാമർശത്തിലാണ് രാഹുൽ ഗാന്ധിയെ സുപ്രിം കോടതി രൂക്ഷമായി വിമർശിച്ചത്.യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നുവെന്നും കോടതി തുറന്നടിച്ചിരുന്നു.പിന്നാലെ വലിയ വിമർശനമാണ് കോൺഗ്രസിന്റെ ഭാഗത്തു ഉയരുന്നത്.
വിഷയത്തിൽ കേന്ദ്രസർക്കാരിനോടും കോൺഗ്രസ് ചോദ്യമുയർത്തി.ഗാൽവാൻ സംഘർഷത്തിൽ 20 സൈനികർ കൊല്ലപ്പെട്ടതെങ്ങനെയെന്നാണ് ജയ്റാം രമേശ് ചോദിച്ചു. ചോദ്യമുന്നയിക്കുന്നവരെ രാജ്യദ്രോഹികളായി സർക്കാർ മുദ്രകുത്തുമെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.