യു.പിയില്‍ പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ഥി? സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നതിങ്ങനെ..

'കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍'

Update: 2021-09-19 07:30 GMT

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണോ വേണ്ടയോ എന്ന് പ്രിയങ്ക ഗാന്ധി തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മത്സരിക്കുക. മുഖ്യമന്ത്രി സ്ഥാനാർഥിയാകുമോ എന്ന് പ്രിയങ്ക തീരുമാനിക്കും'- സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ അടുത്ത പ്രസിഡന്‍റിനെ കുറിച്ചുള്ള ചോദ്യത്തിന് സല്‍മാന്‍ ഖുര്‍ഷിദിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു- "ഞങ്ങൾക്ക് ഇതിനകം ഒരു പ്രസിഡന്‍റ് ഉണ്ട്. അതിനാൽ ഞങ്ങൾക്ക് മറ്റൊരു അധ്യക്ഷനെ ആവശ്യമില്ല. ഞങ്ങൾ സംതൃപ്തരാണ്. കോണ്‍ഗ്രസിന് പുറത്തുള്ളവര്‍ തൃപ്തരല്ലെന്ന് തോന്നുന്നു"

Advertising
Advertising

അതേസമയം രാഹുല്‍ ഗാന്ധിയെ പ്രസിഡന്‍റാക്കണമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം ഏകകണ്ഠമായി പ്രമേയം പാസാക്കി. ഡൽഹി പ്രദേശ് മഹിളാ കോൺഗ്രസും സമാനമായ പ്രമേയം പാസാക്കി.

അടുത്ത വര്‍ഷം ആദ്യമാണ് ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 312 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 403 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി 39.67 ശതമാനം വോട്ട് നേടി. സമാജ്‌വാദി പാർട്ടി 47 സീറ്റിലും ബിഎസ്പി 19 സീറ്റിലും കോൺഗ്രസ് 7 സീറ്റിലും മാത്രമാണ് വിജയിച്ചത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News