സോണിയാ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിക്കും കോവിഡ്

പ്രിയങ്ക തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്

Update: 2022-06-03 08:36 GMT
Editor : Lissy P | By : Web Desk

ഡൽഹി: സോണിയാ ഗാന്ധിക്ക് പിന്നാലെ കോൺഗ്രസ് ജനറൽസെക്രട്ടറി  പ്രിയങ്ക ഗാന്ധിക്കു കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും സ്വയം നിരീക്ഷണത്തിലേക്ക് മാറിയതായും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ മുന്‍കരുതല്‍ എടുക്കണമെന്നും പ്രിയങ്ക ട്വിറ്ററിലൂടെ അറിയിച്ചു.

വ്യാഴാഴ്ചയായിരുന്നു സോണിയാ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിന്റെ വിവിധ ലക്ഷണങ്ങൾ സോണിയക്ക് ഉണ്ടായിരുന്നതിനെ തുടർന്നാണ് ടെസ്റ്റ് നടത്തിയത്.

നാഷണൽ ഹെറാൾഡ് കേസിൽ ഇ.ഡി ക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. കോവിഡ് സ്ഥിരീകരിച്ചതോടെ സോണിയാഗാന്ധി സ്വയം ഐസലേഷനിലേക്ക് മാറുകയും ചെയ്തിരുന്നു.

Advertising
Advertising


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News