ഷൂട്ടിങിനിടെ താരങ്ങളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; നടി പ്രിയങ്ക സർക്കാരിന് പരിക്ക്
കൊൽക്കത്തയിൽ ഇക്കോ പാർട്ട് ഏരിയയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു
Update: 2021-12-04 10:31 GMT
ബംഗാളിൽ വെബ് സീരീസിന്റെ ഷൂട്ടിങിനിടെ താരങ്ങളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. നടി പ്രിയങ്ക സർക്കാരിനും നടൻ അർജുൻ ചക്രബർത്തിക്കും സാരമായ പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം.
കൊൽക്കത്തയിൽ ഇക്കോ പാർട്ട് ഏരിയയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഷൂട്ടിങ് നടക്കുന്നിടത്തേക്കുള്ള വഴി അടച്ചിരുന്നെങ്കിലും ഇത് ഇടിച്ചു തെറിപ്പിച്ച് ബൈക്ക് യാത്രികൻ എത്തുകയായിരുന്നു. ഷൂട്ടിൽ ആയിരുന്ന താരങ്ങളെ ബൈക്ക് ഇടിച്ചു വീഴ്ത്തി. ബൈക്ക് യാത്രികൻ കടന്നുകളഞ്ഞതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
തെറിച്ചു വീണ പ്രിയങ്ക സർക്കാരിനു സാരമായ പരിക്കുണ്ട്. കാലിനും ഇടുപ്പിനും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാരുരടെ നിഗമനം. അർജുൻ ചക്രവർത്തി നിസ്സാര പരിക്കുകളോടെ ആശുപത്രി വിട്ടു.