ബംഗാൾ സംഘർഷത്തിൽ സ്വമേധയാ കേസെടുത്ത് കൽക്കട്ട ഹൈക്കോടതി

ബി.ജെ.പി നേതാക്കൾ ആഭ്യന്തരമന്ത്രി അമിത്ഷാക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനേട് വിശദീകരണം തേടി.

Update: 2022-03-23 12:24 GMT

തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ സംഘർഷത്തിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കൽക്കട്ട ഹൈക്കോടതി. സാക്ഷികളെ സംരക്ഷിക്കണമെന്നും നാളെ രണ്ട് മണിക്ക് തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും കോടതി നിർദേശം നൽകി. സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. 

പശ്ചിമ ബംഗാളിലെ ഭിര്‍ഭും ജില്ലയില്‍ നടന്ന ആക്രമത്തില്‍ സ്വമേധയാ കേസെടുത്തതാണ് ഹൈക്കോടതിയുടെ ഇടപെടൽ. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിൽ സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും പുതിയ സി.സി.ടി.വികൾ സ്ഥാപിക്കുകയും വേണം. പോസ്റ്റ്മോർട്ടം നടപടികൾ ചിത്രീകരിക്കണം. തെളിവുകൾ കാലതാമസമില്ലാതെ ശേഖരിക്കാൻ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് കോടതി നിർദ്ദേശവും നൽകി. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്ത് എത്തി.  

Advertising
Advertising

ബി.ജെ.പി നേതാക്കൾ ആഭ്യന്തരമന്ത്രി അമിത്ഷാക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനേട് വിശദീകരണം തേടി. ഡി.ജി.പിയോട് 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ വനിത കമ്മീഷനും ആവശ്യപ്പെട്ടു. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ രൂപീകരിച്ച വസ്തുതാന്വേഷണ സംഘം ബംഗാളിലെത്തും. അതേസമയം വസ്തുതകൾ മനസ്സിലാക്കാതെയാണ് അനാവശ്യ പ്രസ്താവനകൾ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി മമത ബാനർജി രാഷ്ട്രപതിക്ക് കത്തെഴുതി. സംഘർഷ സ്ഥലം മമത നാളെ സന്ദർശിക്കും. 

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് വ്യാപക ആക്രമണമുണ്ടായത്. പത്ത് പേര്‍ കൊല്ലപ്പെട്ടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പന്ത്രണ്ടോളം വീടുകളും തീവെച്ച് നശിപ്പിച്ചു. ഇതുവരെ കേസുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News