പി.എഫ് പലിശനിരക്ക് 0.05% കൂട്ടി; ഈ വർഷം 8.15% ലഭിക്കും

ഡൽഹിയിൽ ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം.

Update: 2023-03-28 06:33 GMT

EPFO

Advertising

ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തേക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശനിരക്ക് 0.05% വർധിപ്പിച്ചു. പുതിയ നിരക്ക് അനുസരിച്ച് 8.15% ആയിരിക്കും പലിശനിരക്ക്.

ഡൽഹിയിൽ ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് ഈ തീരുമാനം. സർക്കാർ അംഗീകരിക്കുന്ന മുറയ്ക്ക് നിരക്ക് പ്രാബല്യത്തിൽ വരും. കഴിഞ്ഞ സാമ്പത്തിക വർഷം 8.1 ശതമാനമായിരുന്നു പലിശനിരക്ക്.

40 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പലിശനിരക്ക് ആയിരുന്നു കഴിഞ്ഞ വർഷത്തേത്. 1977-78 സാമ്പത്തിക വർഷത്തിലായിരുന്നു അതിന് മുമ്പ് ഏറ്റവും കുറഞ്ഞ പലിശനിരക്ക് നൽകിയത്. എട്ട് ശതമാനമായിരുന്നു അന്നത്തെ പലിശനിരക്ക്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News