ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി.എസ് ശ്രീധരൻ പിള്ളയെ മാറ്റി

അശോക് ഗജപതി രാജുവാണ് പുതിയ ഗവർണർ

Update: 2025-07-14 11:02 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി:ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി.എസ് ശ്രീധരൻ പിള്ളയെ മാറ്റി.അശോക് ഗജപതി രാജുവാണ് പുതിയ ഗവർണർ. ചെന്നൈ സ്വദേശിയാണ് ഗജപതി രാജു. 2014 മുതൽ 2018 വരെ വ്യോമയാന മന്ത്രിയായിരുന്നു. മിസോറാം ഗവർണറായതിന് പിന്നാലെയാണ് ഗോവ ഗവർണറായി പി.എസ് ശ്രീധരൻപിള്ള സ്ഥാനമേറ്റെടുത്തത്.

ഹരിയാന ഗവർണറായി അഷിം കുമാർ ഘോഷിനെയും  ലഡാക് ഗവർണറായി കവിന്ദർ ഗുപ്തയേയും നിയമിച്ചു. രാഷ്ട്രപതി ഭവനില്‍ നിന്നാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. രാഷ്ട്രീയ നീക്കളുടെ ഭാഗമായാണോ  പി.എസ് ശ്രീധരൻ പിള്ളയെ മാറ്റുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പി

Advertising
Advertising

 വിഡിയോ സ്റ്റോറി കാണാം..

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News