PUന് പകരം PV; പ്യൂമയുടെ പേര് മാറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കമ്പനി

ചിലർ ഇത് അക്ഷരപ്പിശകാണെന്ന് ഊഹിച്ചപ്പോൾ മറ്റുള്ളവർ ഇത് ഒരു മാർക്കറ്റിംഗ് തന്ത്രമായി വ്യാഖാനിച്ചു

Update: 2025-01-17 07:44 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: സ്പോര്‍ട്സ് ബ്രാന്‍ഡ് രംഗത്തെ ഭീമന്‍മാരായ പ്യൂമയുടെ പേര് മാറ്റമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. PUMA എന്നതിന് പകരം 'PVMA' എന്ന പരസ്യ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതാണ് പലരെയും ആശയക്കുഴപ്പത്തിലാക്കിയത്. ചിലർ ഇത് അക്ഷരപ്പിശകാണെന്ന് ഊഹിച്ചപ്പോൾ മറ്റുള്ളവർ ഇത് ഒരു മാർക്കറ്റിംഗ് തന്ത്രമായി വ്യാഖാനിച്ചു. ഇപ്പോഴിതാ കമ്പനി തന്നെ പേര് മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്.

പേരോ ലോഗോയോ ഒന്നും മാറ്റിയിട്ടില്ല. തൽക്കാലത്തേക്ക് ഒരു പരസ്യ തന്ത്രം സ്വീകരിച്ചതാണ്. ഒളിമ്പിക് മെഡൽ ജേതാവ് ബാഡ്മിൻ്റൺ താരം പി.വി സിന്ധുവിനെ ബ്രാൻഡ് അബാസഡറാക്കാൻ കരാർ വച്ചിരിക്കുന്നു. താരത്തോടുള്ള ആദരസൂചകമായി ആണ് പേരിലെ PU മാറ്റി PV ആക്കിയത്.

Advertising
Advertising

പി.വി സിന്ധു കമ്പനിയുടെ പുതിയ ബ്രാൻഡ് അംബാസിഡർ ആയതോടെ ബാഡ്മിന്റൺ താരങ്ങൾക്ക് അനുയോജ്യമായ സ്പോർട്സ് ജഴ്സികൾ, ഫുട്‍വെയറുകൾ മറ്റ് ആക്സസറികൾ എന്നിവ കമ്പനി പുറത്തിറക്കുന്നുണ്ട്. ബാഡ്മിന്‍റണിലുള്ള താരങ്ങളുടെ താത്പര്യത്തെയും കഴിവിനെയും ഉയർത്തിക്കൊണ്ടുവരാനും അവരെ പ്രോത്സാഹിപ്പിക്കാനും തങ്ങൾ ഇപ്പോഴും മുൻപന്തിയിൽ ഉണ്ടാകുമെന്നും പ്യൂമ അറിയിച്ചു. പ്യൂമയുടെ സ്റ്റോറുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ഈ പുതിയ ലോഗോ പ്രദർശിപ്പിക്കുകയും ഉപഭോക്താക്കളിൽ കൗതുകം ഉണർത്തുകയും ചെയ്തു. 

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്പോര്‍ട്സ് ബ്രാന്‍ഡാണ് പ്യൂമ. 120 രാജ്യങ്ങളില്‍ പ്യൂമക്ക് ഔട്ട്‍ലെറ്റുകളുണ്ട്. ഇന്ത്യയില്‍ മാത്രം 582 ഔട്ട്ലെറ്റുകളാണ് പ്യൂമക്കുള്ളത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News