ബസില്‍ യാത്രക്കാര്‍ക്കൊപ്പം കൂറ്റന്‍ പെരുമ്പാമ്പ്; യാത്ര ചെയ്തത് 250 കി.മീ

ശനിയാഴ്ച ഉദയ്പൂരില്‍ നിന്നും മുംബൈയിലേക്ക് പോയ ബസിലാണ് സംഭവം

Update: 2021-11-29 06:22 GMT
Editor : Jaisy Thomas | By : Web Desk
Advertising

കിലോമീറ്ററുകളോളം തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ജയ്പൂര്‍, ഉദയ്പൂരിലെ ഒരു സ്വകാര്യ ബസിലെ യാത്രക്കാര്‍. 14 അടി നീളമുള്ള ഒരു ഭീമന്‍ പെരുമ്പാമ്പായിരുന്നു ഇവര്‍ക്കൊപ്പം ചെയ്തത്. പത്തും ഇരുപതുമല്ല, 250 കിലേമീറ്റര്‍ ദൂരമാണ് പെരുമ്പാമ്പ് ബസിലുണ്ടായിരുന്നത്. ശനിയാഴ്ച ഉദയ്പൂരില്‍ നിന്നും മുംബൈയിലേക്ക് പോയ ബസിലാണ് സംഭവം.

പാമ്പ് എവിടെ നിന്നാണ് കയറിപ്പറ്റിയതെന്ന് ആര്‍ക്കും ഒരു രൂപവുമില്ല. അഹമ്മദാബാദിലെത്തിയപ്പോള്‍ ഒരു ധാബക്ക് സമീപം ബസ് നിര്‍ത്തിയപ്പോള്‍ ഒരു യാത്രക്കാരാണ് പാമ്പ് കണ്ടത്. തുടര്‍ന്ന് അദ്ദേഹം ഉച്ചത്തില്‍ നിലവിളിച്ച് മറ്റു യാത്രക്കാരെ ധരിപ്പിക്കുകയായിരുന്നു. പേടിച്ച യാത്രക്കാര്‍ ബസില്‍ നിന്നിറങ്ങാന്‍ തിടുക്കം കൂട്ടിയതോടെ ആകെ തിക്കുംതിരക്കുമായി. ബസിലുണ്ടായിരുന്ന യുവാക്കള്‍ ചേര്‍ന്ന് പെരുമ്പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പെരുമ്പാമ്പിനെ പിടികൂടി വനത്തിലേക്ക് വിടുകയും ചെയ്തു.

പെരുമ്പാമ്പിനെ പിടികൂടിയതിന് ശേഷമാണ് യാത്രക്കാര്‍ ഒന്നു ശ്വാസം വിട്ടത്. ഇതിനിടയില്‍ പെരുമ്പാമ്പിനെ വീഡിയോയില്‍ പകര്‍ത്താനും ചിലര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. സ്‌റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ പെരുമ്പാമ്പ് ബസിനുള്ളിൽ കയറിയിരുന്നതായാണ് വിവരം. എന്നാല്‍ സീറ്റിനടിയില്‍ ഒളിച്ചിരുന്ന പാമ്പ് ആരെയും ഉപദ്രവിച്ചില്ല. ഇത്രയും ദൂരം പെരുമ്പാമ്പ് എങ്ങനെയാണ് അനങ്ങാതെ ഇരുന്നതെന്ന് അതിശയിക്കുകയാണ് യാത്രക്കാര്‍.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News