രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം നാളെ; വോട്ട് കൊള്ളയിൽ കൂടുതൽ വെളിപ്പെടുത്തലിന് സാധ്യത
രാവിലെ 10ന് ഡൽഹിയിലെ പുതിയ കോൺഗ്രസ് ആസ്ഥാനത്താണ് വാർസമ്മേളനം
Update: 2025-09-17 16:39 GMT
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം നാളെ. രാവിലെ 10ന് ഡൽഹിയിലെ പുതിയ കോൺഗ്രസ് ആസ്ഥാനത്താണ് വാർസമ്മേളനം വിളിച്ചത്. വോട്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിടും.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ വോട്ട് കൊള്ള സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തലുകൾ ഉണ്ടാവുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് രാഹുൽ നേരത്തെ ചില സൂചനകൾ നൽകിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 152513 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോദി വരാണസിയിൽ വിജയിച്ചത്. 612970 വോട്ടുകളാണ് മോദി നേടിയത്. രണ്ടാമതുള്ള കോൺഗ്രസിലെ അജയ് റായ് 460457 വോട്ട് നേടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ അജയ് റായ് 6000 വോട്ടുകൾക്ക് ലീഡ് ചെയ്തിരുന്നു.