റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി അടുത്ത സാമ്പത്തിക വർഷം പുറത്തിറക്കും

ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന

Update: 2022-02-12 04:14 GMT
Editor : dibin | By : Web Desk
Advertising

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി അടുത്ത സാമ്പത്തിക വർഷം പുറത്തിറക്കും. ഇതിന്റെ ഭാഗമായി ആർ.ബി.ഐ ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഹോൾസെയിലിനും റീട്ടെയിലിനുമായി രണ്ട് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളാണ് പുറത്തിറക്കുക.ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.

ക്രിപ്റ്റോകറൻസി അടക്കമുള്ള ഡിജിറ്റൽ നാണയങ്ങൾ നിയമവിധേയമാക്കില്ലെന്ന സൂചനയുമായി കേന്ദ്രസർക്കാർ. നികുതി ചുമത്തുന്നതിന് നിയമവിധേയം എന്നർഥമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു. ക്രിപ്റ്റോകറൻസി അടക്കമുള്ള ഡിജിറ്റൽ ആസ്തികൾക്ക് 30% നികുതിയാണ് ബജറ്റിൽ ചുമത്തിയിരിക്കുന്നത്. ക്രിപ്റ്റോകറൻസി ബിറ്റ്കോയിൻ എന്നിവ അടക്കമുള്ള ഡിജിറ്റൽ ആസ്തികൾ ഇന്ന് ഇന്റർനെറ്റ് ലോകത്ത് സുപരിചിതമാണ്. ഇവയുടെ കൈമാറ്റം വഴി ലഭിക്കുന്ന വരുമാനത്തിനാണ് 30 ശതമാനം നികുതി കേന്ദ്രസർക്കാർ ബജറ്റിൽ ചുമത്തിയിരിക്കുന്നത്.

സമ്മാനമായി ലഭിക്കുന്ന ക്രിപ്റ്റോകറൻസിക്കും നികുതി ബാധകമാണ്. എന്നാൽ നികുതി ചുമത്തുന്നതിന് നിയമ വിധേയമാക്കുക എന്നർഥം ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു.വിലക്കുന്ന കാര്യമോ നിയമവിധേയമാക്കുന്ന കാര്യമോ ഇപ്പോൾ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലില്ല. ഡിജിറ്റൽ നാണയങ്ങളുടെ നിരോധനം തനിക്ക് ലഭിക്കുന്ന വിദഗ്ധ ഉപദേശത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുമെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി. അതേസമയം, ഈ രംഗത്ത് നിക്ഷേപം നടത്തിയ പൗരന്മാർക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ് മന്ത്രിയുടെ വാക്കുകൾ. റിസർവ് ബാങ്ക് തന്നെ ഡിജിറ്റൽ റുപ്പി അവതരിപ്പിക്കാൻ ഒരുങ്ങിയ വേളയിൽ മറ്റു ഡിജിറ്റൽ നാണയങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ഉള്ള നീക്കമാണ് കേന്ദ്ര സര്ക്കാര് നടത്തുന്നത് എന്നാണ് ലഭിക്കുന്ന സൂചന.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News