റീചാര്‍ജ് വാലിഡിറ്റി കൃത്യം 30 ദിവസം, 'ഇത് മാത്രം പോരാ'; പോരായ്മകള്‍ ചൂണ്ടിക്കാണ്ടി ഉപഭോക്താക്കള്‍

പുതിയ 30 ദിവസത്തെ പ്ലാനുകൾ വരുന്നതോടെ റീച്ചാർജുകളുടെ എണ്ണം വർഷത്തിൽ 12 ആയി കുറയും

Update: 2026-09-28 04:52 GMT

AI Image 

ന്യൂഡൽഹി: ടെലകോം അതോറിറ്റി ഓഫ് ഇന്ത്യയുടെ(ട്രായ്) പുതിയ റീച്ചാർജ് നിയമങ്ങളെ സ്വാഗതം ചെയ്ത് ഉപഭോക്താക്കള്‍. കുറഞ്ഞ ബജറ്റിൽ മൊബൈൽ ഉപയോഗിക്കുന്ന സാധാരണക്കാരുടെ വലിയ വിജയമാണിതെന്നാണ് പോരാട്ടത്തിന് മുന്നിലുണ്ടായിരുന്ന രാഘവ് ഛദ്ദയുടെ പ്രതികരണം. എന്നാല്‍ പുതിയ ഉത്തരവ് ആശ്വാസമാണെങ്കിലും ഇനിയും ചിലത് കൂടി ഈ മേഖലയില്‍ നടപ്പാക്കാനുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026 പ്രകാരമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

Advertising
Advertising

നിലവിൽ 28 ദിവസത്തെ 'പ്രതിമാസ' വാലിഡിറ്റി പ്ലാനുകൾ കാരണം ഉപയോക്താക്കൾ ഒരു വർഷത്തിൽ 13 തവണ റീച്ചാർജ് ചെയ്യേണ്ടി വന്നിരുന്നു. പുതിയ 30 ദിവസത്തെ പ്ലാനുകൾ വരുന്നതോടെ റീച്ചാർജുകളുടെ എണ്ണം വർഷത്തിൽ 12 ആയി കുറയും. ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത, കോളുകൾക്കും എസ്എംഎസിനും മാത്രം ഫോൺ ഉപയോഗിക്കുന്നവർക്കായി പ്രത്യേക സ്പെഷ്യൽ താരിഫ് വൗച്ചറുകൾ (എസ്ടിവി) നൽകാൻ കമ്പനികൾ നിർബന്ധിതരാകും. ഇതോടെ ഡാറ്റ പായ്ക്കുകൾ ഉൾപ്പെടുന്ന അതേ കാലാവധിയിൽ ഇനി വോയ്‌സ്-എസ്എംഎസ് മാത്രം ഉള്ള പ്ലാനുകളും ലഭ്യമാകും. ഇപ്പോഴും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്തവരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ആശ്വാസമാണ്.

അതേസമയം ഡാറ്റ വാങ്ങിയാൽ 30 ദിവസത്തിനുള്ളിൽ ഉപയോഗിച്ചു കഴിഞ്ഞില്ലെങ്കില്‍ നഷ്ടപ്പെടുന്ന നിലവിലെ രീതിയും മാറണമെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിശ്ചിത കാലാവധിക്കുള്ളിൽ തീർക്കാൻ കഴിഞ്ഞില്ലെങ്കിലും, പണം നൽകി വാങ്ങിയ ഡാറ്റ മുഴുവനായും ഉപയോഗിച്ചു തീരുന്നത് വരെ ലഭ്യമാക്കണമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ഒരു തവണ പണം നൽകി വാങ്ങുന്ന ഡാറ്റയ്ക്ക് കാലാവധി നിശ്ചയിക്കുന്നത് നീതിയുക്തമല്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, 10 GB ഡാറ്റ പായ്ക്ക് വാങ്ങുന്ന ഒരാൾക്ക് 30 ദിവസം കൊണ്ട് അത് ഉപയോഗിച്ചു തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാക്കിയുള്ള ഡാറ്റ റദ്ദാക്കപ്പെടുകയാണ് ചെയ്യുന്നത്. "പണം നൽകി വാങ്ങുന്നത് ഡാറ്റയാണെന്നും അല്ലാതെ സമയപരിധിയല്ലെന്നുമാണ് പറയുന്നത്.  

അതേസമയം മാർച്ച് 11ന് പാർലമെന്റിൽ താൻ ഉയർത്തിയ ആവശ്യങ്ങൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാരും ട്രായും ഈ ചരിത്രപരമായ ഭേദഗതി കൊണ്ടുവന്നതെന്ന് രാഘവ് ചദ്ദ വ്യക്തമാക്കി.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News