പുതുക്കിയ ഒസിഐ പോർട്ടൽ പുറത്തിറക്കി; നിലവിലെ വെബ്സൈറ്റ് അഡ്രസിൽ ലഭ്യം

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യയുടെ പുതിയ പോർട്ടൽ ന്യൂഡൽഹിയിൽ പുറത്തിറക്കി.

Update: 2025-05-20 09:50 GMT

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ (ഒസിഐ) പുതിയ പോർട്ടൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ (ഐബി) ഡയറക്ടർ, ആഭ്യന്തര മന്ത്രാലയത്തിലെ (എംഎച്ച്എ) മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഒസിഐ കാർഡുടമകളായ പൗരന്മാർക്ക് ലോകോത്തര ഇമിഗ്രേഷൻ സൗകര്യങ്ങൾ നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം നിരന്തരം പരിശ്രമിച്ചുവരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വിദേശത്തെ പൗരന്മാരുടെ രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കുന്നതിനാണ് പുതുക്കിയ ഉപയോക്തൃ രൂപഘടനയോടെ നവീകരിച്ച ഒസിഐ പോർട്ടൽ പുറത്തിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ലോകമെങ്ങും ഇന്ത്യൻ വംശജരായ നിരവധി പൗരന്മാർ വിവിധ രാജ്യങ്ങളിൽ വസിക്കുന്നുണ്ടെന്നും ഇന്ത്യ സന്ദർശിക്കുമ്പോഴോ രാജ്യത്ത് താമസിക്കുമ്പോഴോ അവർക്ക് ഒരു അസൗകര്യവും നേരിടുന്നില്ലെന്ന് നാം ഉറപ്പാക്കണമെന്നും അമിത് ഷാ എടുത്തു പറഞ്ഞു.

Advertising
Advertising

നിലവിലെ 5 ദശലക്ഷത്തിലധികം ഒസിഐ, കാർഡുടമകൾക്കും പുതിയ ഉപയോക്താക്കൾക്കും മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും നൂതന സുരക്ഷയും ഉപയോക്തൃ സൗഹൃദ അനുഭവവും പുതിയ പോർട്ടൽ ഉറപ്പാക്കും. നിലവിലെ വെബ്സൈറ്റ് അഡ്രസിൽതന്നെ പുതിയ ഒസിഐ പോർട്ടൽ ലഭ്യമാണ് (https://ociservices.gov.in ).

1955-ലെ പൗരത്വ നിയമത്തിലെ ഭേദഗതിയിലൂടെ 2005-ലാണ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) പദ്ധതി അവതരിപ്പിച്ചത്. 1950 ജനുവരി 26-നോ അതിനുശേഷമോ ഇന്ത്യൻ പൗരന്മാരായിരുന്നവരോ ആ തീയതിയിൽ പൗരന്മാരാകാൻ അർഹതയുണ്ടായിരുന്നവരോ ആയ ഇന്ത്യൻ വംശജരെ വിദേശത്തെ ഇന്ത്യൻ പൗരന്മാരായി രജിസ്റ്റർ ചെയ്യാൻ ഈ പദ്ധതി വ്യവസ്ഥ ചെയ്യുന്നു. എന്നിരുന്നാലും പാകിസ്ഥാനിലെയോ ബംഗ്ലാദേശിലെയോ പൗരന്മാർക്കും പൗരന്മാരായിരുന്നവർക്കും മാതാപിതാക്കളോ മുത്തച്ഛന്മാരോ മുതുമുത്തച്ഛന്മാരോ ഈ രാജ്യങ്ങളിലെ പൗരന്മാരായിരുന്നവർക്കും പദ്ധതിയുടെ ഭാഗമാകാനാവില്ല.

2013-ൽ വികസിപ്പിച്ച നിലവിലെ ഒസിഐ സേവന പോർട്ടൽ വിദേശത്തെ 180 ലധികം ഇന്ത്യൻ ദൗത്യങ്ങളിലും 12 വിദേശി പ്രാദേശിക രജിസ്ട്രേഷൻ ഓഫീസുകളിലും (എഫ്ആർആർഒ) പ്രവർത്തിക്കുന്നു. പ്രതിദിനം ഏകദേശം 2000 അപേക്ഷകളാണ് പോർട്ടൽ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദശകത്തിലെ ഗണ്യമായ സാങ്കേതിക പുരോഗതിയും ഒസിഐ കാർഡ് ഉടമകളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളും കണക്കിലെടുത്ത് നിലവിലെ പരിമിതികൾ പരിഹരിക്കാനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നവീകരിച്ച ഒസിഐ പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. 

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News