'സോനം വാങ്ചുകിന് പാകിസ്താനുമായി ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമായ ആരോപണം'; കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് സജ്ജാദ് കാർഗിലി

സർക്കാരിന്റെ അനുമതി ഇല്ലാതെ ആർക്കും പാകിസ്താനിൽ പോകാൻ കഴിയില്ലെന്നും ലഡാക്കിന് സംസ്ഥാന പദവിയും ഗോത്രപദവിയും എത്രയും വേഗം ലഭിക്കണമെന്നും സജ്ജാദ് കാർഗിലി മീഡിയവണിനോട് പറഞ്ഞു

Update: 2025-09-30 08:21 GMT

ന്യൂഡൽഹി: സോനം വാങ്ചുകിന് പാകിസ്താനുമായി ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് നേതാവ് സജ്ജാദ് കാർഗിലി. സർക്കാരിന്റെ അനുമതി ഇല്ലാതെ ആർക്കും പാകിസ്താനിൽ പോകാൻ കഴിയില്ലെന്നും ലഡാക്കിന് സംസ്ഥാന പദവിയും ഗോത്രപദവിയും എത്രയും വേഗം ലഭിക്കണമെന്നും സജ്ജാദ് കാർഗിലി മീഡിയവണിനോട് പറഞ്ഞു.

'ഞങ്ങളുടെ പ്രധാന ആവശ്യം ലഡാക്കിന് സംസ്ഥാന പദവിയും ഗോത്ര ഗോത്രപദവിയും എത്രയും വേഗം ലഭിക്കണമെന്നതാണ്. നാല് വർഷമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഇന്ന് നടക്കുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ട്. വിവേകത്തോടെ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.' സജ്ജാദ് കാർഗിലി പറഞ്ഞു. ലഡാക്കിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന എല്ലാ രാഷ്ട്രീയ, രാഷ്ട്രീയേതര സിവിൽ സൊസൈറ്റി അംഗങ്ങൾക്കും ലഡാക്കിനെ നന്നായി അറിയുന്ന സൈനികർക്കും എല്ലാവരോടും ഞങ്ങൾ നന്ദിയുള്ളവരാണെന്നും സജ്ജാദ് പറഞ്ഞു. 

Advertising
Advertising

അതേസമയം, ലഡാക്കിൽ സമാധാനം അന്തരീക്ഷം തിരികെ കൊണ്ടു വരാതെ കേന്ദ്രവുമായി യാതൊരു ചർച്ചക്ക് ഇല്ലെന്ന നിലപാടിലാണ് ലേ അപെക്‌സ്‌ ബോഡി. ജയിലിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനേയും സഹപ്രവർത്തകരെയും വിട്ടയക്കണമെന്നും ലേ അപെക്സ് ബോഡി ചെയർമാൻ തുപ്സ്റ്റാൻ ചേവാങ് ആവശ്യപ്പെട്ടു. ജനങ്ങളിൽ നിന്ന് പ്രകോപനം ഉണ്ടായി എന്ന വ്യാജേനയാണ് പൊലീസ് ആക്രമണം ഉണ്ടായതെന്നും നേതാക്കൾ പറയുന്നു. 

Full View



Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News