വധഭീഷണി: സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

ഇനിമുതൽ സായുധരായ രണ്ട് കമാൻഡോകൾ മുഴുവൻ സമയവും താരത്തെ അനുഗമിക്കും. രണ്ട് കമാൻഡോകൾ വീടിന് കാവലായും ഉണ്ടാവും.

Update: 2022-11-01 10:45 GMT

ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാന്റെ സുരക്ഷ എക്‌സ് കാറ്റഗറിയിൽനിന്ന് വൈ പ്ലസ് കാറ്റഗറിയാക്കി ഉയർത്താൻ മുംബൈ പൊലീസ് തീരുമാനിച്ചതായി റിപ്പോർട്ട്. ഇനിമുതൽ സായുധരായ രണ്ട് കമാൻഡോകൾ മുഴുവൻ സമയവും താരത്തെ അനുഗമിക്കും. രണ്ട് കമാൻഡോകൾ വീടിന് കാവലായും ഉണ്ടാവും. നേരത്തെ എക്‌സ് കാറ്റഗറി സുരക്ഷയാണ് ഉണ്ടായിരുന്നത്.

മാഫിയാ തലവനായ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ ഭീഷണിയുള്ളതിനാലാണ് താരത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ മുംബൈ പൊലീസ് തീരുമാനിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിനും വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

സൽമാനും പിതാവ് സലിം ഖാനും ജൂണിൽ വധഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് ലഭിച്ചിരുന്നു. പഞ്ചാബിൽ കൊല്ലപ്പെട്ട ഗായകൻ സിദ്ദു മൂസവാലയുടെ ഗതിയുണ്ടാവുമെന്നായിരുന്നു കത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെ ലോറൻസ് ബിഷണോയ് സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് സൽമാന് എക്‌സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നത്.

നടൻമാരായ അക്ഷ് കുമാർ, അനുപം ഖേർ എന്നിവർക്ക് എക്‌സ് കാറ്റഗറി സുരക്ഷയും സർക്കാർ അനുവദിച്ചതായി റിപ്പോർട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News