ചൈന ശത്രുവല്ലെന്ന് സാം പിത്രോദ; വിമര്‍ശനവുമായി ബിജെപി, കോണ്‍ഗ്രസ് കാഴ്ചപ്പാടല്ലെന്ന് ജയ്റാം രമേശ്

പിത്രോദ ഇന്ത്യയെ അപമാനിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി ആരോപിച്ചു

Update: 2025-02-17 12:06 GMT

ന്യൂഡല്‍ഹി: ചൈനയെ ശത്രുവായി കണക്കാക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശത്തിനെതിരെ ബിജെപി.

പിത്രോദ ഇന്ത്യയെ അപമാനിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി ആരോപിച്ചു. ഗാൽവാനിൽ വീരമൃത്യ വരിച്ച സൈനികരെ അപമാനിക്കുന്നതാണ് പരാമർശമെന്നും എന്തിനാണ് കോൺഗ്രസ്‌, ചൈനയെ പ്രകീർത്തിക്കുന്നതെന്നും ബിജെപി ദേശീയ വക്താവ് ചോദിച്ചു.

എന്നാല്‍ പിത്രോദയുടെത് കോൺഗ്രസ് കാഴ്ചപ്പാടല്ലെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയായി ചൈന തുടരുന്നുവെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. 

Advertising
Advertising

ചൈനയുടെ ഭീഷണി നേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോ സാധിക്കുമോ എന്ന വാർത്ത ഏജൻസിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ കൂടിയായ സാം പിത്രോദ. 

''ചൈനയിൽ നിന്നുള്ള ഭീഷണി എന്താണെന്ന് മനസിലാകുന്നില്ല. ഈ പ്രശ്നം യഥാർഥത്തിൽ ഒരു തെറ്റിദ്ധാരണയാണ്. ഏറ്റുമുട്ടുകയല്ല വേണ്ടത്. എല്ലാ രാജ്യങ്ങളും സഹകരിക്കേണ്ട സമയമാണിത്. തുടക്കത്തിൽ ഏറ്റുമുട്ടൽ സമീപനമായിരുന്നു നമ്മുടേത്. ഇതു ശത്രുക്കളെ സൃഷ്ടിച്ചു. നമ്മുടെ മനോഭാവം മാറ്റേണ്ട സമയമായി. ചൈനയെ ശത്രുവായി കാണുന്നത് അവസാനിപ്പിക്കണം.''-ഇങ്ങനെയായിരുന്നു പിത്രോദയുടെ വാക്കുകൾ. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News