നടന്‍ പ്രകാശ് രാജിന് വധഭീഷണി; യുട്യൂബ് ചാനലിനെതിരെ കേസ്

കന്നഡ യുട്യൂബ് ചാനലായ ടി.വി വിക്രമയുടെ പേരിലാണ് കേസ്

Update: 2023-09-21 06:08 GMT
Editor : Jaisy Thomas | By : Web Desk

പ്രകാശ് രാജ്

Advertising

ബെംഗളൂരു: നടന്‍ പ്രകാശ് രാജിന് നേരെ വധഭീഷണി മുഴക്കിയ യുട്യൂബ് ചാനലിനെതിരെ ബെംഗളൂരുവിലെ അശോക് നഗർ പൊലീസ് കേസെടുത്തു. കന്നഡ യുട്യൂബ് ചാനലായ ടി.വി വിക്രമയുടെ പേരിലാണ് കേസ്.

ഉദയനിധി സ്റ്റാലിന്‍റെ സനാതനധർമ പരാമർശത്തെ പ്രകാശ് രാജ് അനുകൂലിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായി ടി.വി. വിക്രമയിൽ വന്ന പരിപാടിയാണ് കേസിനിടയാക്കിയത്. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതും ഭീഷണി മുഴക്കുന്നതുമാണ് പരിപാടിയെന്ന് പ്രകാശ് രാജ് പറഞ്ഞു.90,000-ത്തോളം ആളുകൾ കണ്ട വീഡിയോയിൽ, “സ്റ്റാലിനെയും പ്രകാശ് രാജിനെയു അവസാനിപ്പിക്കണോ? ഹിന്ദുക്കൾ എന്താണ് ചെയ്യേണ്ടത്? നിങ്ങളുടെ രക്തം തിളയ്ക്കുന്നില്ലേ?" എന്നാണ് ചാനല്‍ പരിപാടിയില്‍ ചോദിക്കുന്നത്. തനിക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കാനുള്ള നഗ്നമായ ശ്രമമാണ് വീഡിയോയെന്നും യൂട്യൂബ് ചാനൽ ഉടമയ്‌ക്കെതിരെയും ബന്ധപ്പെട്ട മറ്റ് കക്ഷികൾക്കെതിരെയും ഉടൻ നടപടിയെടുക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.

“സനാതന ധർമ്മത്തെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചും ആക്രമണാത്മകമായി സംസാരിക്കുന്ന ആളുകൾ ഹിന്ദുക്കളല്ല. അവർ ഹിന്ദുത്വയുടെ കരാറുകാരാണ്. രാഷ്ട്രീയ ദുരുദ്ദേശ്യത്തിനുവേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്.അത്തരം പ്രസ്താവനകൾക്ക് പിന്നിലെ ഉദ്ദേശ്യം ആളുകൾ മനസ്സിലാക്കണം, അവർ അങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'' എന്നായിരുന്നു പ്രകാശ് രാജിന്‍റെ പ്രസ്താവന.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News