വെള്ളത്തിന്റെ പേരിൽ രാഷ്ട്രീയം പാടില്ല; ഡൽഹിയിലെ ജലക്ഷാമത്തിൽ സുപ്രിംകോടതി ഇടപെടൽ

കൂടുതൽ വെള്ളം നൽകാൻ ഹിമാചൽ പ്രദേശ് സർക്കാരിന് നിര്‍ദേശം

Update: 2024-06-06 09:37 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: ഡൽഹിയിലെ ജലക്ഷാമത്തിൽ സുപ്രിംകോടതി ഇടപെടൽ. കൂടുതൽ വെള്ളം നൽകാൻ ഹിമാചൽ പ്രദേശ് സർക്കാരിന് കോടതി നിർദേശം നൽകി. വെള്ളം നൽകുന്നത് തടയരുതെന്ന് ഹരിയാന സർക്കാറിനോടും നിർദേശിച്ചു.വെള്ളത്തിന്റെ പേരിൽ രാഷ്ട്രീയം പാടില്ലെന്നും കോടതി പറഞ്ഞു.ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിര്‍ദേശം.

ഡൽഹിക്ക് ആവശ്യമായ വെള്ളം വിട്ടുനൽകാൻ ഹരിയാന സർക്കാറിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഉയർന്ന താപനിലയും ഉഷ്ണതരംഗവും ജലത്തിൻ്റെ ആവശ്യകത കൂട്ടിയെന്നും ഇത് ദേശീയ തലസ്ഥാനത്ത് അസാധാരണമായ ക്ഷാമത്തിന് കാരണമായെന്നും ചൂണ്ടിക്കാട്ടി എഎപിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ കോടതിയെ സമീപിച്ചത്.ഹരിയാനയിൽ നിന്ന് വെള്ളം എത്തിയില്ലെങ്കിൽ ഡൽഹിയിലെ ജലസംഭരണികൾ വറ്റുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അതിഷി നേരത്തെ കേന്ദ്രസർക്കാറിന് കത്തു നൽകിയിരുന്നു.

ഉഷ്ണ തരംഗത്തെ തുടർന്നാണ് ഡൽഹിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായത്. ജലക്ഷാമം രൂക്ഷമായതോടെ ഡൽഹിയിലെ ജനജീവിതം കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News