പ്രിന്‍സിപ്പല്‍ ആകണം; അധ്യാപകനും അധ്യാപികയുടെ ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ അടി

ബിഹാര്‍ മോത്തിഹാരിയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസില്‍ വെച്ചാണ് അടി നടന്നത്.

Update: 2021-10-15 04:10 GMT
Editor : abs | By : Web Desk

പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടി അധ്യാപകനും അധ്യാപികയുടെ ഭര്‍ത്താവും തമ്മില്‍ കയ്യാങ്കളി. ബിഹാറിലാണ് സംഭവം. പൊരിഞ്ഞ അടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബിഹാര്‍ മോത്തിഹാരിയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസില്‍ വെച്ചാണ് അടി നടന്നത്. ശിവശങ്കര്‍ ഗിരി എന്ന അധ്യാപകനും സഹ അധ്യാപിക റിങ്കി കുമാരിയുടെ ഭര്‍ത്താവുമാണ് പരസ്പരം അടികൂടിയത്. ശിവശങ്കര്‍ ഗിരിയും റിങ്കി കുമാരിയും ആദാല്‍പുര്‍ പ്രൈമറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടി ആഗ്രഹിച്ചിരുന്നു. സ്ഥാനവുമായി ബന്ധപ്പെട്ട് ഇരുവരും പലതവണ വാക്ക് തര്‍ക്കവുമുണ്ടായിരുന്നു.

Advertising
Advertising

ഇരുവരും പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചതോടെയാണ് പ്രശ്‌നം കൂടുതല്‍ ഗുരുതരമായത്. രണ്ടു പേരോടും യോഗ്യത തെളിയിക്കുന്ന രേഖകളുമായി വരാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. ഓഫീസിലെത്തിയ ശിവശങ്കര്‍ ഗിരിയും റിങ്കു കുമാരിയും വീണ്ടും വാക്ക് തര്‍ക്കമുണ്ടായി. ഇതാണ് റിങ്കുകുമാരിയുടെ ഭര്‍ത്താവും ശിവശങ്കറും തമ്മിലുള്ള അടിയില്‍ കലാശിച്ചത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News