റെയിൽവേ ജീവനക്കാരിക്കെതിരായ ലൈംഗികാതിക്രമം: അക്രമി യുവതിയെ ക്രൂരമായി മർദിച്ചു എന്ന് പിതാവ്

വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിന് മൊഴി നൽകി

Update: 2023-02-18 02:00 GMT

ചെന്നൈ: തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിക്കെതിരെയുണ്ടായ ലൈംഗികാതിക്രമത്തിനിടെ അക്രമി യുവതിയെ ക്രൂരമായി മർദിച്ചു എന്ന് പിതാവ്. മകളെ അക്രമി ചവിട്ടി വീഴ്ത്തി ക്രൂരമായി മർദിച്ചുവെന്നും പ്രതിയുടെ മുടിയിൽ കുത്തിപ്പിടിച്ചാണ് യുവതി രക്ഷപെട്ടതെന്നും പിതാവ് പ്രതികരിച്ചു.

അക്രമി തമിഴ് സംസാരിക്കുന്നയാളാണെന്നാണ് യുവതിയുടെ അമ്മ അറിയിച്ചിരിക്കുന്നത്. ഗാർഡ് റൂമിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. ഷർട്ട് ധരിക്കാത്ത കാക്കിയിട്ട ആളാണ് അക്രമി എന്നാണ് യുവതിയുടെ മൊഴി. വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അക്രമി തമിഴിൽ ആക്രോശിച്ചു കൊണ്ടാണ് പ്രതി എത്തിയതെന്നാണ് യുവതി പൊലീസിനെ അറിയിച്ചിരിക്കുന്നത്. അക്രമണത്തിലുടനീളം തമിഴാണ് സംസാരിച്ചതെന്നും ഇവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം

അതേസമയം, പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയുടേതെന്ന് ലഭിക്കുന്ന ചെരുപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏറെനാളായി തമിഴ്‌നാട്ടിൽ താമസിക്കുന്ന, അല്ലെങ്കിൽ തമിഴ്‌നാട് സ്വദേശികളായ ആളായിരിക്കും പ്രതി എന്നാണ് പൊലീസിന്റെ നിഗമനം. തെങ്കാശിയിലേക്ക് പോകുന്ന റെയിൽവേ ട്രാക്കിൽ വെളിച്ചമില്ലാത്തത് പ്രതിയെ രക്ഷപെടാൻ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഈ പ്രദേശത്ത് സിസിടിവി ക്യാമറകളില്ലാത്തത് പൊലീസിന് വെല്ലുവിളിയാവുകയാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News