കോണ്‍ഗ്രസ് എന്തുകൊണ്ട് തിരിച്ചുവരണം? എംഎല്‍എമാരുടെ എണ്ണം എണ്ണിപ്പറഞ്ഞ് ശശി തരൂര്‍

പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വിശ്വാസയോഗ്യം കോണ്‍ഗ്രസെന്ന് ശശി തരൂര്‍

Update: 2022-03-13 14:19 GMT
Advertising

രാജ്യത്ത് എംഎല്‍എമാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെന്ന് ശശി തരൂര്‍ എംപി. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വിശ്വാസയോഗ്യമായത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനെ നവീകരിച്ച് തിരിച്ചു കൊണ്ടുവരണമെന്നും ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ എംഎല്‍എമാരുടെ എണ്ണവും ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബിജെപിക്ക് 1443 എംഎല്‍എമാരും കോണ്‍ഗ്രസിന് 753 എംഎല്‍എമാരുമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് 236 എംഎല്‍എമാരും ആം ആദ്മിക്ക് 156 എംഎല്‍എമാരുമുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 151ഉം ഡിഎംകെയ്ക്ക് 139ഉം ബിജു ജനതാദളിന് 114ഉം തെലങ്കാന രാഷ്ട്രീയ സമിതിക്ക് 103ഉം സിപിഎമ്മിന് 88ഉം എംഎല്‍എമാരുണ്ടെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്ന് ശശി തരൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു- "ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നു. കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ്- നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്".


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News