'ഷവർമ നമ്മുടെ ഭക്ഷണമല്ല, ഇന്ത്യക്കാർ അത് കഴിക്കരുത്; അഭ്യർത്ഥനയുമായി തമിഴ്‌നാട് ആരോഗ്യമന്ത്രി

തമിഴ്‌നാട്ടില്‍ ഭക്ഷ്യപരിശോധന കർശനമാക്കിയെന്നും 1,000 കടകൾക്ക് പിഴ ചുമത്തിയെന്നും മന്ത്രി പറഞ്ഞു

Update: 2022-05-10 09:56 GMT
Editor : Lissy P | By : Web Desk

ചെന്നൈ: ഷവർമ  പാശ്ചാത്യ ഭക്ഷണമാണെന്നും ഇന്ത്യക്കാർ അതുകഴിക്കരുതെന്ന അഭ്യർത്ഥനയുമായി തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യൻ. കേരളത്തിൽ കാസർകോട് ജില്ലയിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിക്കുകയും 50 പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന. ഞായറാഴ്ച നടന്ന ഒരു പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 'ഇന്ത്യൻ പാചക രീതിയുടെ ഭാഗമല്ല ഷവർമ. അത് കഴിക്കരുത്. ലഭിക്കുന്ന ഭക്ഷണത്തിൽ നല്ലത് മാത്രം കഴിക്കാൻ ശ്രമിക്കുക. ആരോഗ്യത്തിന് നല്ലതല്ലാത്തവ ഉപേക്ഷിക്കണമെന്നും സുബ്രഹ്‌മണ്യൻ പറഞ്ഞു.

Advertising
Advertising

'ഷവർമ പാശ്ചാത്യ ഭക്ഷണമാണ്.  അവരുടെ കാലാവസ്ഥാ സാഹചര്യങ്ങൾ കൊണ്ട് അവര്‍ക്കത് യോജിച്ചേക്കാം. ആ പ്രദേശങ്ങളിൽ താപനില മൈനസ് ഡിഗ്രി വരെ പോകാം. പുറത്ത് വെച്ചാലും കേടാകില്ല. ഏത് മാംസമായാലും ഫ്രീസറിൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ കേടാകും. കേടായ സാധനങ്ങൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞതായി 'ദി ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു. ഷവർമയോടുള്ള യുവാക്കളുടെ താൽപര്യം ഈ പ്രത്യേക ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ കൂണുപോലെ മുളച്ചുപൊങ്ങാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. കച്ചവടക്കാർ ബിസിനസ് മാത്രമാണ് നോക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

രണ്ട് മൂന്ന് പരാതികൾ ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്തുടനീളമുള്ള ഈ കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരിശോധന നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിന് 1,000 കടകൾക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News