'തോറ്റത് കണ്ടില്ലേ, നേതൃമാറ്റം വേണം': എംഎല്‍സി തോല്‍വിയില്‍ ഫഡ്‌നാവിസിനെതിരെ ഷിന്‍ഡെ വിഭാഗം

നേതൃമാറ്റം ആവശ്യപ്പെടുന്ന ശിവസേന നേതാക്കൾക്ക് യാതൊരു വിലയുമില്ലെന്നും ബിജെപി

Update: 2026-10-29 17:13 GMT
ദേവേന്ദ്ര ഫഡ്നാവിസ്-രവീന്ദ്ര ധങ്കെക്കർ- ഏക്നാഥ് ഷിന്‍ഡെ

മുംബൈ: എംഎല്‍സി തെരഞ്ഞെടുപ്പിൽ ഭരണപക്ഷമായ മഹായുതി സഖ്യത്തിന് തിരിച്ചടിയേറ്റതിന് പിന്നാലെ മഹാരാഷ്ട്രയിൽ നേതൃമാറ്റ ആവശ്യം ശക്തമാക്കി സഖ്യകക്ഷിയായ ഷിന്‍ഡെ ശിവസേന. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സ്വന്തം തട്ടകവും ആർഎസ്എസ് ആസ്ഥാനവും ഉൾപ്പെടുന്ന നാഗ്പൂർ ബിരുദധാരി മണ്ഡലത്തിലടക്കം ബിജെപി തോൽവി വഴങ്ങിയതോടെയാണ് ഷിൻഡെ വിഭാഗം  രംഗത്ത് എത്തിയത്. 

ആകെ അഞ്ചിൽ രണ്ട് സീറ്റുകളിൽ മാത്രമാണ് മഹായുതിക്ക് വിജയിക്കാനായത്. പരീക്ഷാ പേപ്പർ ചോർച്ചയും ജോലി തട്ടിപ്പും മൂലം സംസ്ഥാനത്തെ ഉദ്യോഗാർത്ഥികളും ബിരുദധാരികളും സർക്കാരിനെതിരെ രോഷാകുലരാണെന്നും, തെരഞ്ഞെടുപ്പ് ഫലം ജനവികാരത്തിന്റെ വ്യക്തമായ പ്രതിഫലനമാണെന്നും ശിവസേന നേതാവ് രവീന്ദ്ര ധങ്കെക്കർ പറഞ്ഞു.

Advertising
Advertising

"എം.പി.എസ്.സി ഉദ്യോഗാർത്ഥികളുടെ പ്രതിഷേധത്തിലടക്കം യുവാക്കൾ സർക്കാരിന് എതിരാണെന്ന് തെളിഞ്ഞതാണ്. ജനങ്ങളുമായി അടുത്ത ബന്ധമുള്ള ഏക്‌നാഥ് ഷിൻഡെയെ പോലൊരു നേതാവ് സംസ്ഥാനത്തെ നയിക്കുന്നതാണ് ഈ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യം. ഷിൻഡെ മുഖ്യമന്ത്രിയായിരുന്നപ്പോൾ മഹായുതി മികച്ച വിജയം നേടിയിരുന്നു. എന്നാൽ ഇപ്പോൾ പ്രതിപക്ഷത്തിന് മുന്നിൽ തിരിച്ചടി നേരിടുകയാണ്. അതുകൊണ്ടുതന്നെ നേതൃമാറ്റത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്"- ധങ്കെക്കർ വ്യക്തമാക്കി.

ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രശംസിച്ചിട്ടുണ്ടെന്ന് മുൻ മന്ത്രിയും ശിവസേന നേതാവുമായ അബ്ദുൾ സത്താർ ചൂണ്ടിക്കാട്ടി. മുൻപ് ഷിൻഡെയുടെ നേതൃത്വത്തിലാണ് മഹായുതി അധികാരത്തിൽ വന്നതെന്നും ജനങ്ങൾ അദ്ദേഹത്തെ കണ്ട് വോട്ട് ചെയ്തതാണെന്നും സത്താർ കൂട്ടിച്ചേർത്തു. ഷിൻഡെ ഡൽഹിയിലെത്തി കേന്ദ്രനേതാക്കളെ കാണുമ്പോഴൊക്കെ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷ ഉണരാറുണ്ടെന്നും, മഹായുതിയുടെ മെച്ചപ്പെട്ട ഭാവിക്ക് ഷിൻഡെയുടെ നേതൃത്വമാണ് ആവശ്യമാണെന്നും സത്താർ അവകാശപ്പെട്ടു.

അതേസമയം, ശിവസേനയുടെ ആവശ്യത്തെ തള്ളി ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹത്തെ മാറ്റേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ബിജെപി നേതാവ് പ്രവീൺ ദാരേക്കർ പറഞ്ഞു. നേതൃമാറ്റം ആവശ്യപ്പെടുന്ന ശിവസേന നേതാക്കൾക്ക് ഫഡ്‌നാവിസിനെതിരെ വ്യക്തിപരമായ അജണ്ടയാണുള്ളതെന്നും അവരുടെ വാക്കുകൾക്ക് യാതൊരു വിലയുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News