'അയാൾ ഇന്നലെയാണ് മരിച്ചതെന്ന് നിങ്ങൾ കരുതുന്നുണ്ടോ?' സ്റ്റാൻ സ്വാമിയുടെ മരണത്തിൽ മിഡ് ഡേയുടെ തലക്കെട്ട്‌

ഫാ.സ്റ്റാൻ സ്വാമിയുടെ മരണ വാർത്ത എങ്ങനെയാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് എന്നത് സംബന്ധിച്ച് രാവിലെ തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.

Update: 2021-07-06 13:10 GMT

അയാൾ ഇന്നലെയാണ് മരിച്ചതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? മനുഷ്യവാകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള മിഡ് ഡേ പത്രത്തിന്റെ തലക്കെട്ട് ചർച്ചയാകുന്നു. പ്രശസ്ത നോവലിസ്റ്റ് ശോഭാ ഡേ ഉൾപ്പെടെയുള്ളവർ പത്രകട്ടിങ് പങ്കുവെച്ചു. മികച്ച കവറേജ്, ശക്തമായ തലക്കെട്ട് എന്ന അടിക്കുറിപ്പോടെയാണ് ശോഭാ ഡെ ട്വീറ്റ് ചെയ്തത്.

ഫാ.സ്റ്റാൻ സ്വാമിയുടെ മരണ വാർത്ത എങ്ങനെയാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് എന്നത് സംബന്ധിച്ച് രാവിലെ തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.ഭരണകൂടത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളെയെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പലരും പുറത്തുകൊണ്ടുവരുന്നുണ്ട്. അതിനിടെയാണ് മിഡ് ഡേയുടെ ശ്രദ്ധേയ തലക്കെട്ട്.

Advertising
Advertising

ഭരണകൂട ഭീകരതയ്ക്ക് ഇരയായി ജയിലിലും പിന്നീട് ആശുപത്രിയിലും കഴിയേണ്ടിവന്ന ഫാ സ്റ്റാന്‍ സ്വാമി ഇന്നലെയാണ് അന്തരിച്ചത്. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എല്‍ഗാര്‍ പരിഷത് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് മരണം സംഭവിച്ചത്.

സര്‍ക്കാറുകള്‍ ദളിതര്‍ക്കെതിരെ നടത്തിവരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പട നയിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു സ്റ്റാന്‍ സ്വാമി. അഞ്ച് ദശാബ്ദക്കാലമായി ഭൂമി അവകാശ, വനാവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയായിരുന്നു.   

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News