ഉഡുപ്പിയിൽ വേട്ടയ്ക്കിടെ വെടിയേറ്റ് കാറും വീടിന്‍റെ വാതിലും തകര്‍ന്നു; രണ്ട് പേര്‍ അറസ്റ്റിൽ
വീട്ടുടമ ഗുരുരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്
Update: 2025-09-11 13:53 GMT
മംഗളൂരു: ഉഡുപ്പി ജില്ലയിലെ കനജാരുവിൽ വേട്ടയാടുന്നതിനിടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് കാറും വീടിന്‍റെ വാതിലും തകര്‍ന്നു. സംഭവത്തിൽ രണ്ട് പേരെ ഹിരിയഡ്ക പൊലീസ് അറസ്റ്റ് ചെയ്തു.
കുടി ഗ്രാമത്തിലെ കൊണ്ടടിയിലെ പ്രദീപ് (35), ഹിരിയഡ്ക ഗുഡ്ഡെയങ്ങാടിയിലെ മനോജ് (25) എന്നിവരാണ് അറസ്റ്റിലായത് . ഇവരിൽ നിന്ന് ലൈസൻസില്ലാത്ത ഷോട്ട്ഗൺ, ഏഴ് വെടിയുണ്ടകൾ, ബൈക്ക് എന്നിവ പിടിച്ചെടുത്തു. വീട്ടുടമ ഗുരുരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത് . ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കറും അഡീ. എസ്പി സുധാകറും അറസ്റ്റിന് നേതൃത്വം നൽകി.