സംസ്ഥാനങ്ങളിൽ ബാക്കിയുള്ളത് 20 കോടിയിലേറെ ഡോസ് കോവിഡ് വാക്‌സിൻ

2021 ജൂൺ 21 മുതലാണ് കോവിഡ് വാക്‌സിൻ സാർവത്രികമായി ലഭ്യമാക്കിയത്

Update: 2022-04-21 09:12 GMT
Advertising

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 20 കോടിയിലേറെ ഡോസ് കോവിഡ് വാക്‌സിൻ ബാക്കി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ''സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 192.27 കോടി വാക്‌സിൻ ഡോസ് കേന്ദ്രസർക്കാർ സൗജന്യമായി, സംസ്ഥാന സംഭരണ വിഭാഗത്തിൽപ്പെടുത്തി നൽകിയിട്ടുണ്ട്. അവയിൽ 20.16 കോടിയിലേറെ ഡോസ് ബാക്കിയുണ്ട്' മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തുടനീളം കോവിഡ് വാക്‌സിൻ വിതരണം വ്യാപിപ്പിക്കാനും അതിന്റെ വേഗത വർധിപ്പിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.



2021 ജനുവരി 16 മുതലാണ് ദേശവ്യാപകമായി വാക്‌സിൻ വിതരണം തുടങ്ങിയത്. 2021 ജൂൺ 21 മുതലാണ് കോവിഡ് വാക്‌സിൻ സാർവത്രികമായി ലഭ്യമാക്കിയത്. തുടർന്ന് കൈമാറിയവയിൽ 75 ശതമാനവും രാജ്യത്തെ വാക്‌സിൻ നിർമാതാക്കൾ ഉത്പാദിപ്പിച്ച വാക്‌സിനുകളായിരുന്നു. തുടർന്നും വാക്‌സിൻ ഡ്രൈവുകൾ സജീവമാക്കാനൊരുങ്ങുകയാണ് സർക്കാർ.

കോവിഡ് കേസുകളിൽ വർധന; ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം മൂന്നിരട്ടി

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കൂടുകയാണ്. ചൊവ്വാഴ്ച 2067 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 40 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 12,340 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനവുമാണ്.1,547 പേരാണ് ചൊവ്വാഴ്ച രോഗമുക്തരായത്. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. 

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ഡൽഹിയിലാണ്. രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 632 പേർക്കാണ്. ഡൽഹിയിൽ ഏപ്രിൽ 11 മുതൽ 18 വരെ കോവിഡ് കേസുകളിൽ മൂന്നിരട്ടി വർധനവാണുണ്ടായത്. 632 പേർക്കാണ് തലസ്ഥാനത്ത് പുതുതായി കോവിഡ് ബാധിച്ചത്.

states have more than 20 crore doses of the Covid vaccine

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News