ഭീമ കൊറേഗാവ് കേസ്: ഷോമ സെന്നിന് ജാമ്യം

സാമൂഹ്യ പ്രവര്‍ത്തകയും നാഗ്പൂര്‍ സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറുമായ ഷോമ സെന്നിനെ 2018 ജൂണ്‍ ആറിനാണ് അറസ്റ്റ് ചെയ്തത്.

Update: 2024-04-05 09:13 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഷോമ സെന്നിന് ജാമ്യം. മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റിലായ ഷോമസെന്നിന് സുപ്രിം കോടതിയാണ് ജാമ്യം അനുവദിച്ചത്. സാമൂഹ്യ പ്രവര്‍ത്തകയും നാഗ്പൂര്‍ സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറുമായ ഷോമ സെന്നിനെ 2018 ജൂണ്‍ ആറിനാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയ ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റുകയായിരുന്നു.

65 കാരിയായ ഷോമ സെന്‍ പലപ്പോഴായി വിചാരണ കോടതിയിലും ബോംബെ ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതിനെ എന്‍ഐഎ ശക്തമായി എതിര്‍ത്തിരുന്നു. നിരന്തരമായി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. തനിക്കെതിരെ എന്‍ഐഎ നിരത്തിയ തെളിവുകളെ പാടേ തള്ളിയ സെന്‍, തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും കോടതിയില്‍ അറിയിച്ചിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News