ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് സുപ്രിംകോടതിയുടെ നോട്ടീസ്

ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ നിർദേശം നൽകി

Update: 2023-05-18 07:47 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് സുപ്രിംകോടതിയുടെ നോട്ടീസ് . ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ നിർദേശം നൽകി. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണയും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കഴിഞ്ഞ വർഷം ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തായിരുന്നു ഉമർ ഖാലിദ് ഹരജി നൽകിയത്.

ഉമർ ഖാലിദിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഇന്ന് സുപ്രിംകോടതിയിൽ ഹാജരായത്. ഡൽഹി കലാപഗൂഢാലോചന കേസിൽ പ്രതിയാണ് ഉമർഖാലിദ്. 2020 സെപ്തംബർ മുതൽ ഖാലിദ് ജയിലിൽ കഴിയുകയാണ്.കഴിഞ്ഞഒക്ടോബറിൽ അദ്ദേഹത്തിന് ജാമ്യം നിഷേധിച്ച വിചാരണക്കോടതിയുടെ 2022 മാർച്ചിലെ ഉത്തരവ് ഡൽഹി ഹൈക്കോടതി ശരിവെച്ചിരുന്നു.

Advertising
Advertising



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News