Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: കീം ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. നിലവിലെ റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
സിബിഎസ്ഇ വിദ്യാർത്ഥികൾ തടസ്സ ഹരജിയും നൽകിയിട്ടുണ്ട്. തങ്ങളെ കേൾക്കാതെ സുപ്രിംകോടതി തീരുമാനമെടുക്കരുത് എന്നാണ് സിബിഎസ്ഇ വിദ്യാർത്ഥികൾ ഹരജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നത്തെ കോടതി ഇടപെടൽ നിർണ്ണായകമായിരിക്കും.