ഒരു സംസ്ഥാനത്തെ സംവരണം മറ്റു സംസ്ഥാനക്കാർക്ക് അനുവദിക്കില്ലെന്ന് സുപ്രിംകോടതി

സംസ്ഥാനത്തെ മുസ്‌ലിം സംവരണ നിയമനത്തിലൂടെ സർക്കാർ ജോലി നേടിയ ഇതര സംസ്ഥാനക്കാരനെ ഹൈക്കോടതി നീക്കിയത് ശരിവെച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ്

Update: 2022-05-06 15:06 GMT
Advertising

ഒരു സംസ്ഥാനത്തെ സംവരണം മറ്റു സംസ്ഥാനക്കാർക്ക് അനുവദിക്കില്ലെന്ന് സുപ്രിംകോടതി. സംസ്ഥാനത്തെ മുസ്‌ലിം സംവരണ നിയമനത്തിലൂടെ സർക്കാർ ജോലി നേടിയ ഇതര സംസ്ഥാനക്കാരനെ നീക്കിയ കേരളാ ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കർണാടക സ്വദേശി ബി മുഹമ്മദ് ഇസ്മയിലിന്റെ നിയമനം റദ്ദാക്കിയ കേരളാ ഹൈക്കോടതി ഉത്തരവാണ് സുപ്രിംകോടതി ശരിവെച്ചത്. കണ്ണൂർ സർവകലാശാല ഐടി വിഭാഗത്തിലാണ് കർണാടക സ്വദേശിയായ ഇദ്ദേഹത്തിന് നിയമനം ലഭിച്ചിരുന്നത്. എന്നാൽ പരാതിയെത്തിയതോടെ ഈ നിയമനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റ് കൊണ്ട് മറ്റൊരു സംസ്ഥാനത്ത് സംവരണം അനുവദിക്കില്ലെന്ന ഹൈക്കോടതി വിധി സുപ്രികോടതി ശരിവെക്കുകയായിരുന്നു. അതേസമയം, കേരളത്തിലെ മുസ്‌ലിംകൾക്കായി സംവരണം ചെയ്ത തസ്തികയിൽ ഇതര സംസ്ഥാനത്ത് നിന്നുള്ള മുസ്‌ലിംകളെ അനുവദിക്കില്ലേന്ന് സുപ്രീം കോടതി ചോദിച്ചു.


Full View


Supreme Court upholds Kerala High Court order on Muslim reservation 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News