ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യഹരജിയിൽ വിധി ഇന്ന്

രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം

Update: 2026-01-05 02:30 GMT

ഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യഹരജിയിൽ വിധി ഇന്ന്. സുപ്രിം കോടതിയിലെ ജഡ്ഡ്‌ജിമാരായ അരവിന്ദ് കുമാർ ,എൻ .വി .അൻജാരിയാ അടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത് . രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം . ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവർ അഞ്ച് വര്ഷത്തിലധികമായി ജയിലിലാണ്.

ഡൽഹി ജെൻയുവിലെ മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവർ, ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിം കോടതിയിൽ അപ്പീൽ നൽകിയത്.ഉമർ ഖാലിദിനെ കൂടാതെ ഷർജിൽ ഇമാം ,ഗുൽഷിഫ ഫാത്തിമ ,മീരാൻ ഹൈദർ ,അഥർഖാൻ ,അബ്ദുൽ ഖാലിദ് സെഫി ,മുഹമ്മദ് സലിം ഖാൻ ,ഷിഫാ ഉർ റഹ്മാൻ ,ശതാബ്‌ അഹമ്മദ് എന്നിവരാണ് ഹരജി നൽകിയിരിക്കുന്നത്.

Advertising
Advertising

സെപ്തംബർ രണ്ടിനാണ് ഡൽഹി ഹൈക്കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചത്. സാധാരണ ചെയ്തുവരുന്ന സമരം മാത്രമാണ് തങ്ങൾ നടത്തിയതെന്നും, ഡൽഹി പൊലീസ് ആരോപിക്കുന്ന കുറ്റം ചാർത്താനാവില്ല എന്നുമാണ് ഹൈക്കോടതിയിൽ വാദിച്ചത് . പെട്ടെന്നുണ്ടായതല്ല ,മറിച്ചു മുൻകൂട്ടി ആസൂത്രണം ചെയ്ത സമരമാണ് ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ ചെയ്തത് എന്നായിരുന്നു ഡൽഹി കോടതിയുടെ കണ്ടെത്തൽ .

ഡൽഹി കലാപ ഗൂഢാലോചനയുമായി പ്രതികളെ ഒരിക്കലും ബന്ധപെടുത്താൻ കഴിയില്ല എന്ന വാദമാണ് അഭിഷേക് മനു സിംഗ്‌വി , കപിൽ സിബൽ തുടങ്ങിയ അഭിഭാഷകർ സുപ്രിംകോടതിയിൽ ഉന്നയിച്ചത്. വിചാരണ കൂടാതെ ദീർഘ കാലം ജയിലിൽ അടച്ചതിലെ കുഴപ്പങ്ങളും വിചാരണ ഇനിയും ആരംഭിക്കാത്തതിനെ പറ്റിയും വിശദമായ വാദം നടത്തി. യു എ പി എ ഇവരിൽ ചുമത്തിയത് എന്തിനാണെന്നും സുപ്രിം കോടതി ഒരുഘട്ടത്തിൽ ചോദിച്ചു. വാദം പൂർത്തിയാക്കിയ ശേഷം ഡിസംബർ പത്തിന് വിധി പറയാൻ മാറ്റുകയായിരുന്നു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News