'ബുൾഡോസറിന്റെ ശബ്ദം അയാൾ കേൾക്കുന്നേയില്ല'; നുപൂര്‍ ശര്‍മയെ ന്യായീകരിച്ച ഗംഭീറിന് സ്വര ഭാസ്‌ക്കറിന്റെ മറുപടി

പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാവ് നുപൂർ ശർമയെ പിന്തുണച്ചായിരുന്നു ബി.ജെ.പി എം.പി ഗൗതം ഗംഭീറിന്റെ വിമർശനം

Update: 2022-06-15 16:30 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനു മറുപടിയുമായി നടി സ്വര ഭാസ്‌ക്കർ. പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി ദേശീയ വക്താവായിരുന്ന നുപൂർ ശർമയെ പിന്തുണച്ചായിരുന്നു ബി.ജെ.പി എം.പി ഗംഭീറിന്റെ വിമർശനം.

'മാപ്പ് പറഞ്ഞ ഒരു സ്ത്രീക്കെതിരെ രാജ്യത്തുടനീളം ഉയരുന്ന അസഹനീയമായ വിദ്വേഷ പ്രകടനത്തിലും വധഭീഷണിയിലും 'മതേതര ലിബറലുകൾ' എന്ന് വിളിക്കപ്പെടുന്നവരുടെ നിശബ്ദത ശരിക്കും കാതടപ്പിക്കുന്നതാണ്!' എന്നായിരുന്നു കഴിഞ്ഞ ദിവസം ഗംഭീർ ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ ഗംഭീറിന്റെ ട്വീറ്റിനെ വിമർശിച്ച് സ്വര ഭാസ്‌ക്കർ രംഗത്തെത്തി.

Advertising
Advertising

'പക്ഷെ, അദ്ദേഹത്തിന് ബുൾഡോസറിന്റെ ശബ്ദം കേൾക്കാനാകുന്നില്ല' എന്നായിരുന്നു സ്വര ഭാസ്‌കറിന്റെ മറുപടി. ഗംഭീറിന്റെ വിമർശനത്തിന്റെ വാർത്ത പങ്കുവച്ചായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സ്വരയുടെ പ്രതികരണം.

ഇപ്പോൾ ഇന്ത്യയിൽ ജീവിക്കുന്നത് നിരന്തരം നിസ്സഹായമായ രോഷത്തിൽ കഴിഞ്ഞുകൂടുന്ന സ്ഥിതിയാണെന്നും സ്വര കൂട്ടിച്ചേർത്തു.

Summary: Swara Bhasker slams Gautam Gambhir for defending Nupur Sharma over blasphemous remarks on the Prophet Muhammed

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News