അഡ്ജസ്റ്റ്മെന്റ് ചോദിക്കു​ന്നവരെ സ്ത്രീകൾ ചെരിപ്പൂരി അടിക്കണം; നടൻ വിശാൽ

തമിഴ് സിനിമാ മേഖലയിലും ഹേമ കമ്മിറ്റിക്ക് സമാനമായ കമ്മിറ്റി രൂപീകരിക്കുമെന്നും വിശാൽ പറഞ്ഞു

Update: 2024-08-29 12:51 GMT

ചെന്നൈ: അനുവാദമില്ലാതെ ശരീരത്തിൽ കൈവെക്കുന്നവരെ സ്ത്രീകൾ ചെരുപ്പൂരി തല്ലണമെന്ന് നടൻ വിശാൽ.  ഹേമ കമ്മിറ്റിയുടെ പശ്ചാത്തലത്തിൽ തമിഴ്‌ താര സംഘടനയായ നടിഗർ സംഘം അഭിനേതാക്കളെ സഹായിക്കാനും പരാതികൾ നൽകാനുള്ള വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് ദിവസത്തിനുള്ളിൽ  കമ്മിറ്റി രൂപീകരിക്കുമെന്നും സംഘടനാ ജനറൽ സെക്രട്ടറി കൂടിയായ വിശാൽ പറഞ്ഞു.

‘സിനിമയിൽ മാത്രമല്ല,എല്ലാ മേഖലകളിലും സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടക്കുന്നുണ്ട്. സ്ത്രീ പീഡനമെന്നത് ഇന്നത്തെകാലത്ത് ഒരു സാധാരണ സംഭവമായി മാറുകയാണ്. സ്ത്രീകളും പെൺകുട്ടികളും ഇത്തരം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. പലരും അത് പുറത്തുപറയാറില്ല. എന്നാൽ അതിക്രമങ്ങളെ സ്ത്രീകൾ ധൈര്യപൂ​ർവം നേരിടണം. ആരെങ്കിലും നിങ്ങളുടെ മേൽ കൈവച്ചാൽ അവരെ ചെരിപ്പൂരി അടിക്കണം. പിന്നീടൊരിക്കലും മറ്റൊ​രു സ്ത്രീയുടെ മേൽ കൈവെക്കുന്നതിനെ കുറിച്ച് അവരൊരിക്കലും ആലോചിക്കില്ല.സംഭവമുണ്ടായാൽ ഉടൻ പരാതിപ്പെടണം. പരാതി നൽകാൻ വൈകരുത്, എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

Advertising
Advertising

തങ്ങളുടെ നിലനിൽപ്പിനെക്കുറിച്ച് ചിന്തിച്ചാണ് പലരും പരാതിപ്പെടാൻ മടിക്കുന്നത്. സിനിമാ മേഖലയിലേക്ക് വരുന്ന സ്ത്രീകളെല്ലാം അഡ്ജസ്റ്റ്മെന്റുകൾ വിധേയരാകേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പലർക്കും സിനിമയിലേക്ക് വരാൻ ആഗ്രഹമുണ്ട്, പക്ഷേ പലർക്കും അവസരം ലഭിക്കുന്നില്ല. ഒരു അവസരം ലഭിക്കുന്നതിന്, അഡ്ജസ്റ്റ്മെന്റുകൾക്ക് തയാറാകേണ്ട അവസ്ഥയാണുള്ളത്. ഇത് ദയനീയമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.  ഇവിടെ നിയമം കർശനമാക്കണം. ഇത്തരക്കാർ ജയിലിൽ പോയാൽ 10 ദിവസത്തിനുള്ളിൽ പുറത്തിറങ്ങി അവരുടെ പ്രവർത്തനങ്ങൾ തുടരുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News