ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; വിദ്യാർഥികൾക്കുള്ള സാമ്പാറിൽ ചാണകപ്പൊടി കലർത്തി പ്രതികാരം, പ്രതി അറസ്റ്റിൽ

സ്‌കൂളിലെ മുൻ പാചകക്കാരിയായ അലമ്മാളിന്റെ ഭർത്താവായ അറുമുഖമാണ് അറസ്റ്റിലായത്

Update: 2026-09-05 12:57 GMT

ചെന്നൈ: പാചകത്തൊഴിലാളിയായ ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലെ പകവീട്ടാൻ സർക്കാർ സ്‌കൂളിലെ പ്രഭാതഭക്ഷണത്തിൽ ചാണകപ്പൊടി കലർത്തിയ യുവാവ് പിടിയിൽ. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. സ്‌കൂളിലെ മുൻ പാചകക്കാരിയായ അലമ്മാളിന്റെ ഭർത്താവ് അറുമുഖത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സർക്കാരിന്റെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് നൽകാനായി തയാറാക്കിയ സാമ്പാറിലാണ് ഇയാൾ ചാണകപ്പൊടി കലർത്തിയത്. ഭക്ഷണം വിളമ്പുന്നതിന് മുമ്പ് അധ്യാപകർ അത് രുചിച്ചുനോക്കുന്ന പതിവ് പരിശോധനയ്ക്കിടെയാണ് വിവരം പുറത്തറിയുന്നത്. സാമ്പാറിന് അസാധാരണമായ കയ്പ്പ് അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാണകപ്പൊടി കലർത്തിയതായി കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ മഞ്ഞൾപ്പൊടി കൂടിയതാകാമെന്നാണ് അധ്യാപകർ കരുതിയിരുന്നത്.

Advertising
Advertising

അധ്യാപകർക്ക് പരിശോധിക്കാൻ മാറ്റിവെച്ച സാമ്പാറിൽ മാത്രമാണ് ചാണകപ്പൊടി കലർത്തിയത്. അതിനാൽ വിദ്യാർഥികൾക്ക് ഈ ഭക്ഷണം നൽകിയിരുന്നില്ല. അധ്യാപകരുടെ സമയബന്ധിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്.

സ്കൂളിലെ ഒരു വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തിയാണ് പ്രതി സാമ്പാറിൽ ചാണകപ്പൊടി കലർത്തിപ്പിച്ചത്. കടയിൽ നിന്ന് ചാണകപ്പൊടി വാങ്ങിവന്ന് സാമ്പാറിൽ കലർത്താൻ സ്‌കൂളിലെ ഒരു വിദ്യാർഥിനിക്ക് ഇയാൾ 10 രൂപ നൽകുകയായിരുന്നു. ഇതിൽ നിന്ന് അഞ്ച് രൂപയ്ക്ക് പലഹാരം വാങ്ങിയ കുട്ടി, ബാക്കി അഞ്ച് രൂപയ്ക്കാണ് കടയിൽ നിന്ന് ചാണകപ്പൊടി വാങ്ങി നൽകിയത്. വിഷമോ മറ്റ് അപകടകരമായ വസ്തുക്കളോ ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 123 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസിൽ സെപ്റ്റംബർ ഒന്നിന് പരാതി നൽകുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News