മകളുടെ വിവാഹത്തിന് നാലുദിവസം മാത്രം; ഉത്തരാഖണ്ഡിൽ മുസ്‌ലിം കുടുംബത്തിന്റെ വീട് പൊളിക്കാൻ നോട്ടീസ് നൽകി അധികൃതർ

ഉത്തരാഖണ്ഡിലെ രാംനഗറിലുള്ള പൂച്ചഡി ഗ്രാമത്തിലെ 80 ഓളം കുടുംബങ്ങൾക്കാണ് വീട് പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയത്

Update: 2026-11-01 10:14 GMT

ഡെറാഡൂൺ: മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വീട് പൊളിച്ചുനീക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിൽ കണ്ണീരോടെ ഒരു കുടുംബം. ഉത്തരാഖണ്ഡിലെ രാംനഗറിലുള്ള പൂച്ചഡി ഗ്രാമത്തിലാണ് അധികൃതരുടെ ബുൾഡോസർ നടപടി പാവപ്പെട്ട കുടുംബങ്ങളെ പെരുവഴിയിലാക്കുന്നത്. ഗ്രാമത്തിലെ എൺപതോളം വീടുകൾ പൊളിച്ചുനീക്കാനാണ് അധികൃതർ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

വീടുകൾ സ്വയം ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം പൊളിച്ചുനീക്കുമെന്നുമാണ് ഉത്തരവ്. വലിയ പൊലീസ് സന്നാഹത്തോടെയാണ് ഭരണകൂടം പ്രദേശത്ത് നടപടികൾക്ക് ഒരുങ്ങുന്നത്. പൊളിക്കൽ നടപടിക്കായി തൊള്ളായിരത്തോളം പൊാലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. നവംബർ അഞ്ചിനാണ് പ്രദേശവാസിയായ അമീർ ജഹാന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹക്ഷണക്കത്ത് കൈയിൽ പിടിച്ച് കണ്ണീരോടെയാണ് ആ അമ്മ തങ്ങളുടെ അവസ്ഥ വിവരിക്കുന്നത്. വിവാഹം നടക്കാൻ പത്ത് ദിവസത്തെ സാവകാശം പോലും അധികൃതർ അനുവദിക്കുന്നില്ലെന്ന് അവർ വേദനയോടെ പറഞ്ഞു.

Advertising
Advertising

ഇരുപത് വർഷത്തോളം കഠിനാധ്വാനം ചെയ്താണ് ഈ കൂര പണിതുയർത്തിയതെന്നും, മറ്റൊരു താമസസ്ഥലമോ പുനരധിവാസമോ ഒരുക്കാതെ പെട്ടെന്ന് എങ്ങോട്ട് പോകുമെന്നും കുടുംബം ചോദിക്കുന്നു. വിവാഹത്തിനായി കരുതിവെച്ച സാധനങ്ങൾ എവിടെ സുരക്ഷിതമായി സൂക്ഷിക്കുമെന്ന ആശങ്കയിലാണ് കുടുംബം. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെട്ട് സാധനങ്ങൾ വാഹനങ്ങളിൽ കയറ്റി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റേണ്ട ഗതികേടിലാണ് പൂച്ചഡിയിലെ നാട്ടുകാർ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News