മോദിക്കുള്ള സന്ദേശമാണ് ഈ ജനസാഗരം; ഭരണഘടനയേക്കാൾ വലുതല്ല ബിജെപി: രാഹുൽ ഗാന്ധി

യുവാക്കളുടെയും കർഷകരുടെയും അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Update: 2026-11-01 15:05 GMT

ന്യൂഡല്‍ഹി: വോട്ടുകൊള്ളയ്‌ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യാസഖ്യത്തിന്റെ ചലോ ദില്ലി റാലിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ​ഗ്യാനേഷ് കുമാറിനെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി. മോദിക്കുള്ള സന്ദേശമാണ് ഈ ജനസാഗരമെന്നും ഭരണഘടനയേക്കാൾ വലുതല്ല ബിജെപിയെന്നും ഗ്യാനേഷ് കുമാർ ജയിലിൽ പോകുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു.

രാജ്യത്തെ യുവാക്കളുടെയും കർഷകരുടെയും അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും ഗ്യാനേഷിന് പിന്നാലെ മോദിയെയും അമിത് ഷായെയും ജനങ്ങൾ പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാൾ, മധ്യപ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ വോട്ട് ചോരി നടന്നു. 2014ന് ശേഷം 13 കോടിയിലധികം വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഇത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരെയുള്ള കടന്നുകയറ്റമാണ്. ബിജെപി ഭരണഘടനയേക്കാൾ വലിയ ശക്തിയല്ലെന്നും രാജ്യത്തിന്റെ ഭരണഘടന ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Advertising
Advertising

ഗ്യാനേഷ് മോദിയുടെ കൈയിലെ പാവയാണെന്നും പുറത്താക്കുംവരെ സമരം തുടരമെന്നും മല്ലികാർജുൻ ഖാർഗെയും മുന്നറിയപ്പ് നൽകി. 

മോദിക്കും ഷായ്ക്കും വേണ്ടി പ്രവർത്തിക്കുന്ന ശകുനിയാണ് ​ഗ്യാനേഷ് കുമാറെന്ന് തേജസ്വി യാദവ് പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്തുകയാണ് മോദിയെന്നും പ്രതിപക്ഷം അങ്ങനെ ഭയപ്പെടില്ലെന്നും ഗ്യാനേഷിനെ പുറത്താക്കും വരെ സമരം തുടരുമെന്നും പറഞ്ഞു.

ഡബിൾ എൻജിൻ സർക്കാരിന് കാശിയിലെ ജനങ്ങൾ ഡബിൾ സീറോയാണ് നൽകിയതെന്നും ക്ഷേത്രകൊള്ളക്കാരെ രാമൻ പാഠം പഠിപ്പിക്കുമെന്നും അഖിലേഷ് യാദവും പറ‍ഞ്ഞു.

ദില്ലി ചലോ മാർച്ച് ചരിത്രസമരമാണെന്നും നരേന്ദ്രമോദി അസത്യങ്ങളുടെ മഹാരാജനാണെന്നും മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയും പറഞ്ഞു.

എസ്ഐആറിലൂടെ രാജ്യത്ത് സെക്കന്റ് ക്ലാസ് പൗരന്മാരെ സൃഷ്ടിച്ചെന്നും ​ഗ്യാനേഷ് കുമാർ ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജറാണെന്നും സമാധാന ബോണ്ടിൽ ഒപ്പിടാൻ പൗരന്മാരെ നിർബന്ധിച്ചെന്നും ഒപ്പിടാത്തവരെ ജയിലിൽ അടക്കുകയാണെന്നും നേഹ ബോറയും പറഞ്ഞു.

എസ്ഐആറിന്റെ ഇരയാണ് ബം​ഗാളെന്നും നിരവധിപേരെ വോട്ടർപട്ടികയിൽ നിന്നും വെട്ടി മാറ്റിയെന്നും രാജ്യത്തെ തകർക്കുകയാണ് ബിജെപിയെന്നും മമതാ ബാനർജി പറഞ്ഞു. രാജ്യത്തിനായി ജീവൻ കൊടുക്കാനും താൻ തയ്യാറാണെന്നും എല്ലാവരും ബിജെപിക്കെതിരെയുള്ള പോരാട്ടം തുടരണമെന്നും അവർ കൂട്ടിച്ചേർത്തു. 

മുൻ കോൺഗ്രസ് അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി, മുൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി, മുഖ്യമന്ത്രിമാരായ വി.ഡി സതീശൻ, രേവന്ത് റെഡ്‌ഡി, ഡി.കെ ശിവകുമാർ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, സിപിഎം നേതാക്കളായ എം.എ ബേബി, ജോൺ ബ്രിട്ടാസ്, എ.എ റഹീം, തേജസ്വി യാദവ് അടക്കമുള്ള നേതാക്കളുടെ നീണ്ടനിരയാണ് രാഹുൽ ഗാന്ധി നയിക്കുന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുന്നത്. വിദ്യാര്‍ത്ഥി-യുവജന സംഘടനകളായ എന്‍എസ്‌യു, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, ഐസ, എംഎസ്എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ തുടങ്ങിയവരും പ്രതിഷേധത്തിന്റെ ഭാഗമായുണ്ട്.

മാർച്ചിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരും പങ്കെടുത്ത് നേതൃത്വം നൽകി. ദേശീയ പ്രസിഡന്റ് ഇ.കെ റമീസ്, ജനറൽ സെക്രട്ടറിമാരായ ലുബൈബ് ബഷീർ, മുഹമ്മദ് അൽഫൗസ് അസ്മി എന്നിവർ അണിചേർന്നു.



ഇന്‍ഡ്യ മുന്നണിയുടെ ചെയർമാനും രാജ്യസഭാ എംപിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നിന്ന് രാംലീലയിലേക്കാണ് മാര്‍ച്ച് നടക്കുന്നത്. മിന്റോ റോഡിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കോണാട്ട് പ്ലേസ് വഴി രാംലീല മൈതാനത്തെത്തിയിരിക്കുകയാണ്.

റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ ഷോപ്പിങ് നടത്തണമെന്നും വ്യാപാരികളോട് സഹകരിക്കണമെന്നും രാഹുല്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. രാംലീലയിലേക്ക് നോക്കുവെന്നും ജനാധിപത്യം എന്തെന്ന് മനസിലാക്കൂവെന്നും കോൺഗ്രസ് എംപി രേണുക ചൗധരി പറഞ്ഞു. ചലോ ദില്ലി മാർച്ച് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഐതിഹാസികമായ ഒരേടെന്ന് ജോൺ ബ്രിട്ടാസ് എംപി എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

ഇന്നലെ നടന്ന പ്രതീകാത്മക കുറ്റവിചാരണയിലൂടെ ഗ്യാനേഷ് കുമാറിനെ കുമാറിനെ ഇന്‍ഡ്യ സഖ്യം പുറത്താക്കിയിരുന്നു. ഗ്യാനേഷ് കുമാര്‍ നിയമപരമായ വിചാരണ നേരിടണമെന്ന പ്രമേയവും പ്രതിപക്ഷം പാസാക്കി. ഗ്യാനേഷ് കുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷണറായി തുടാനാകില്ലെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.

Full View

Full View

Full View

Full View

Full View

Full View

Full View

Full View


Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News