പെണ്ണിനെപ്പോലെന്ന് നിരന്തരം പരിഹാസം; സഹപാഠിയെ വിദ്യാർഥി കുത്തിക്കൊന്നു

കളിയാക്കരുതെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ബോഡി ഷെയിമിങ്ങ് തുടർന്നതാണ് വൈരാഗ്യത്തിന് കാരണമായത്

Update: 2022-05-18 02:28 GMT

ചെന്നൈ: ബോഡി ഷെയിമിങ്ങ് നടത്തിയതിന് സഹപാഠിയെ പന്ത്രണ്ടാം ക്ലാസുകാരന്‍ കുത്തിക്കൊന്നു. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടികളെപ്പോലെയെന്ന് പറഞ്ഞ് സഹപാഠി പരിഹസിച്ചതാണ് പ്രകോപനമായതെന്ന് പൊലീസ് പറയുന്നു.

കളിയാക്കരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ബോഡി ഷെയിമിങ്ങ് തുടര്‍ന്നതാണ് വൈരാഗ്യത്തിന് കാരണമായത്. കൂട്ടുകാരനെ പാര്‍ട്ടിക്കെന്ന് പറഞ്ഞ് ക്ഷണിച്ച് സ്കൂളിനു സമീപം, ഹൈവേയില്‍വെച്ചാണ് കുത്തിക്കൊന്നത്. അരിവാളും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ ജുവൈനല്‍ ഹോമിലേക്ക് മാറ്റിയതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News