കുളിക്കുന്നതിനെച്ചൊല്ലി തർക്കം: ഡൽഹി ജുവനൈൽ ഹോമിൽ കൗമാരക്കാരനെ തല്ലിക്കൊന്നു
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Update: 2025-06-18 10:03 GMT
ഡൽഹി: ഡൽഹിയിലെ ജുവനൈൽ ഹോമിൽ കൗമാരക്കാരനെ തല്ലിക്കൊന്നു. കുളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് 17കാരന്‍ കൊല്ലപ്പെട്ടത്. കുളിക്കുന്നതിനെച്ചൊല്ലി രണ്ടുപേർ തമ്മിൽ ആദ്യം ചെറിയ വഴക്കുണ്ടാകുകയും അത് പിന്നീട് കയ്യാങ്കളിയിലേക്ക് നയിക്കുകയുമായിരുന്നു.
കുളിക്കുന്നതിനെച്ചൊല്ലി രണ്ടുപേർ തമ്മിൽ ആദ്യം ചെറിയ വഴക്കുണ്ടാകുകയും അത് പിന്നീട് കയ്യാങ്കളിയിലേക്ക് നയിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റുകയും ചെയ്തു.എന്നാൽ മരിച്ച കുട്ടിയെക്കുറിച്ചോ പ്രതികളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.