നിരവധി ആക്രമണങ്ങളിൽ പ്രതിയായ ലഷ്‌കർ ഭീകരനെ ശ്രീനഗർ പൊലീസ് പിടികൂടി

ലഷ്‌കർ ഭീകരനായ നദീം അബ്രാറിനെയാണ് പിടികൂടിയത്

Update: 2021-06-28 11:45 GMT
Editor : Nidhin | By : Web Desk

നിരവധി ആക്രമണങ്ങളിൽ പ്രതിയായ ലഷ്‌കർ ഭീകരനെ ശ്രീനഗർ പൊലീസ് പിടികൂടി. ലഷ്‌കർ ഭീകരനായ നദീം അബ്രാറിനെയാണ് ശ്രീനഗറിലെ പരിംപോറ പ്രദേശത്ത് നിന്ന് സുരക്ഷാസേന പിടികൂടിയത്.

അൻസാരി റ്റൊയോട്ടോ ക്രോസിങിനു സമീപം വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ ജനറൽ വിജയകുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിരവധി ആക്രമണങ്ങളിൽ പ്രതിയാണ് പിടിയിലായ നദീം അബ്രാർ.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News