ഗുസ്തി താരങ്ങളുടെ സമരവേദി പൊളിച്ചു നീക്കി; ഡൽഹിയിൽ സംഘർഷം തുടരുന്നു

പാർലമെന്റിന് മുന്നിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Update: 2023-05-28 07:59 GMT

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ സമരവേദി ഡൽഹി പൊലീസ് പൊളിച്ചുനീക്കി. പാർലമെന്റിന് മുന്നിലേക്ക് ഗുസ്തി താരങ്ങൾ പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെയാണ് സമരവേദി പൊളിച്ചത്. മാർച്ച് തടഞ്ഞ പൊലീസ് സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തു നീക്കി.

സാക്ഷിയെ പൊലീസ് എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് താരങ്ങൾ പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനമായ ഇന്ന് പാർലമെന്റ് മന്ദിരത്തിന് മുന്നിൽ മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു.

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായെത്തിയ സി.പി.എം നേതാവ് സുഭാഷിണി അലി, സി.പി.ഐ നേതാവ് ആനി രാജ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. താരങ്ങൾക്ക് പിന്തുണയുമായെത്തിയ കർഷകനേതാക്കളെയും പൊലീസ് ഡൽഹി അതിർത്തിയിൽ തടഞ്ഞു.

Advertising
Advertising


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News