സ്ത്രീകളുടെ വിവാഹപ്രായ പരിധി 21 ആക്കാൻ കേന്ദ്രസർക്കാർ തീരുമാനം

പാർലമെന്റ് സമ്മേളനത്തിൽ ഭേദഗതി അവതരിപ്പിക്കും

Update: 2021-12-16 05:01 GMT
Editor : ലിസി. പി | By : Web Desk

സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായ പരിധി 18 ൽ നിന്ന് 21 വയസാക്കി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നിലവിൽ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇതുസംബന്ധിച്ച ഭേദഗതി അവതരിക്കുകയും ചെയ്യും. ഇതോടെ സ്ത്രീ -പുരുഷ വിവാഹം പ്രായം ഏകീകരിക്കപ്പെടും. 2020 സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനമായിരുന്നു ഇത്. ഇന്നലെ നടന്ന കേന്ദ്രമന്ത്രിസഭയോഗമാണ് വിവാഹ പ്രായം ഏകീകരിക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകിയത്.

വിദഗ്ധരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. 16 ഓളം സർവകലാശാലയിൽ നിന്ന് വിദ്യാർഥികളുടെ അഭിപ്രായമെടുത്തിരുന്നു. വിവാഹപ്രായം 22ഓ 23 വയസാക്കി വർധിപ്പിക്കണമെന്നായിരുന്നു വിദ്യാർഥികളിൽ കൂടുതലുംആവശ്യപ്പെട്ടിരുന്നത്. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കൾ,അധ്യാപകർ തുടങ്ങി പലരുടെയും അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ എടുത്തിരുന്നു. നിലവിൽ വിവാഹപ്രായം 18 ആണെങ്കിൽ കൂടി ഉത്തരേന്ത്യയിലെല്ലാം 16 ാം വയസിൽ തന്നെ പെൺകുട്ടികളെ കല്യാണം കഴിച്ചയക്കുന്നുണ്ട്. വിവാഹ പ്രായപരിധി 21 ആക്കുന്നതോടെ പെൺകുട്ടികൾക്ക് പഠിക്കാനും അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനും സ്വന്തം കാലിൽ നിൽക്കാനും സാധിക്കാനുള്ള അവസരമുണ്ടാകും. ഭേദഗതി ചർച്ചയോടെ തന്നെയായിരിക്കും പാർലമെന്റിൽ അവതരിപ്പിക്കുക. അതേ സമയം എന്നാണ് ഇത് പാർലമെന്റിൽ അവതരിപ്പിക്കുക എന്നതിൽ തീരുമാനമായില്ല.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News