ബിഹാറിൽ ജനം വിധിയെഴുതി; ഇന്ന് രേഖപ്പെടുത്തിയത് ഉയർന്ന പോളിങ്

ഉയർന്ന പോളിങ് അനുകൂലമാണെന്ന് എൻഡിഎയും ഇൻഡ്യാ സഖ്യവും ഒരേപോലെ അവകാശപ്പെടുന്നു

Update: 2025-11-11 13:17 GMT

ബിഹാർ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. രണ്ടാംഘട്ടത്തിലും മികച്ചപോളിംഗ് ആണ് രേഖപ്പെടുത്തിയത്. വെെകുന്നേരം അഞ്ച് മണിവരെ 67.14 ശതമാനം പേർ വോട്ട്ചെയ്തു.

ഉയർന്ന പോളിങ് അനുകൂലമാണെന്ന് എൻഡിഎയും ഇൻഡ്യാ സഖ്യവും ഒരേപോലെ അവകാശപ്പെടുന്നു. ബീഹാറിലെ ഉയർന്നപോളിംഗ് ശതമാനം ആരെ തുണക്കുമെന്നതാണ് രാഷ്ട്രിയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. എൻഡിഎയും ഇൻഡ്യസഖ്യവും തമ്മിൽ കഴിഞ്ഞ തവണ നേരിയവ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് രണ്ടാംഘട്ടം വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിൽ സീമാഞ്ചൽ പ്രദേശത്താണ് ഏറ്റവും കൂടുതൽപേർ പോളിംഗിനെത്തിയത്.

Advertising
Advertising

മൂന്നുകോടി എഴുപത് ലക്ഷം വോട്ടർമാർ 1302 സ്ഥാനാർഥികളുടെ വിധിയാണ് ഇന്ന് നിശ്ചയികുന്നത്. തുടക്കത്തിൽ പലബൂത്തുകളിലും മന്ദഗതിയിലായിരുന്നു പോളിംഗ്. പിന്നീട് കുതിച്ചുയരുന്നകാഴ്ചയാണ് കണ്ടത്.

കഴിഞ്ഞ നിയമസഭയിലും ലോക്‌സഭയിലും വോട്ട് ചെയ്ത പലരും എസ്ഐആറിന് ശേഷം പട്ടികയ്ക്ക് പുറത്താണ്. കിഷൻഗഞ്ച്,പൂർണിയ,അരാരിയ,കട്ടിഹാർ എന്നീ ജില്ലകൾഉൾപ്പെടുന്ന സീമാഞ്ചൽ മേഖലയിലെ ജനവിധി ,ജയപരാജയങ്ങളെ നിശ്ചയിക്കുന്നതിൽ പ്രധാനഘടകമാണ്. കഴിഞ്ഞ തവണ 15 സീറ്റുകൾ മൂവായിരത്തിൽ താഴെ ഭൂരിപക്ഷത്തിനാണ് ഈമേഖലയിൽ ജയിച്ചത്. 3 ഇടത്ത് ആയിരം വോട്ടിൽ താഴെയും.ഇരുമുന്നണികൾക്കും ഇന്നത്തെ പോട്ടെടുപ്പ് ജീവൻ മരണ പോരാട്ടമാണ്

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News