ഒന്നു തേങ്ങ ഉടച്ചതേ ഓര്‍മയുള്ളൂ...ചായക്കട മുതല്‍ ക്രിക്കറ്റ് പിച്ച് വരെ എത്തിയ തരൂര്‍!

ഇക്കഴിഞ്ഞ ഓണനാളിലാണ് തരൂര്‍ പെരിങ്ങോട്ടുകാവ് ക്ഷേത്രം സന്ദര്‍ശിച്ചത്

Update: 2021-08-26 04:03 GMT
Editor : Jaisy Thomas | By : Web Desk

അമ്പലത്തില്‍ തേങ്ങ ഉടക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് മാത്രമേ ശശി തരൂര്‍ എം.പിക്ക് ഓര്‍മയുള്ളൂ..പിന്നെ നടന്നതൊക്കെ ഒരു പൂരമായിരുന്നു..മീമുകളുടെ പൊടിപൂരം. ചായ അടിക്കുന്ന, നൃത്തം ചെയ്യുന്ന തരൂരുമാരെക്കൊണ്ട് സോഷ്യല്‍മീഡിയ നിറഞ്ഞു.

ഇക്കഴിഞ്ഞ ഓണനാളിലാണ് തരൂര്‍ പെരിങ്ങോട്ടുകാവ് ക്ഷേത്രം സന്ദര്‍ശിച്ചത്. ക്ഷേത്ര ദര്‍ശനത്തിന്‍റെ ചിത്രം അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഒപ്പം തേങ്ങയുടക്കുന്ന ഫോട്ടോയും. പിന്നെ ആ ചിത്രം എഡിറ്റു ചെയ്തുകൊണ്ടുള്ള മീം ചിത്രങ്ങളുടെ വരവായിരുന്നു. ചായക്കടയില്‍ നീട്ടി ചായ അടിക്കുന്ന തരൂര്‍, നര്‍ത്തകിമാര്‍ക്കൊപ്പം ചുവടു വയ്ക്കുന്ന, ക്രിക്കറ്റ് പിച്ചില്‍ നില്‍ക്കുന്ന തരൂര്‍...ഒടുവില്‍ നീരജ് ചോപ്രക്കൊപ്പം തരൂരിനെ ഒളിമ്പിക്സില്‍ കൊണ്ടുവരെയെത്തിച്ചു. എതീയിസ്റ്റ് കൃഷ്ണ എന്ന ട്വിറ്റര്‍ അക്കൌണ്ടിലാണ് ഈ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

Advertising
Advertising

എന്തായാലും തരൂരിന് ഈ എഡിറ്റ് ചിത്രങ്ങള്‍ നന്നായി ബോധിച്ചു. ചിലത് പങ്കുവയ്ക്കുകയും ചെയ്തു.'' ആചാരത്തിന്‍റെ ഭാഗമായി ഞാന്‍ തേങ്ങ ഉടക്കുന്ന ചിത്രം ഉപയോഗിച്ചുള്ള മീമുകള്‍ പ്രചരിക്കുന്നുണ്ട്. ആരാണ് ആ ചിത്രങ്ങള്‍ വച്ച് ഇത്രക്കും ഭാവന ഉപയോഗിക്കുന്നത്. എന്തായാലും തമാശ നിറഞ്ഞതാണ്. അവയില്‍ എനിക്കിഷ്ടപ്പെട്ടത് ഇവയാണ്'' ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് തരൂര്‍ കുറിച്ചു.  

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News