ഐപിഎസുകാരിയാകാൻ 16 സര്‍ക്കാര്‍ ജോലികളും ഐഎസ്ആര്‍ഒ ഓഫറും വേണ്ടെന്നു വച്ചു; ആദ്യശ്രമത്തിൽ തന്നെ യുപിഎസ്‍സി പാസായി; സിനിമയെ വെല്ലുന്ന തൃപ്തി ഭട്ടിന്‍റെ ജീവിതം

ഉത്തരാഖണ്ഡ് അൽമോറയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് തൃപ്തിയുടെ ജനനം

Update: 2025-11-23 07:03 GMT

ഡെറാഡൂൺ: സര്‍ക്കാര്‍ ജോലികൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് ഇന്ത്യ. ദശലക്ഷക്കണക്കിന് വിദ്യാർഥികൾ സർക്കാർ ജോലി നേടുന്നതിനായി വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നു. എന്നാൽ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ തങ്ങളുടെ സ്വപ്നത്തിലേക്കെത്താൻ സാധിക്കാറുള്ളൂ. ഉത്തരാഖണ്ഡിന്‍റെ മകളായ തൃപ്തി ഭട്ട് അവരിൽ ഒരാളാണ്. എൻജിനിയറിങ് ബിരുദധാരിയായ തൃപ്തി ഐസ്ആര്‍ഒയിലെ കനത്ത ശമ്പളമുള്ള ജോലി വേണ്ടെന്നു വച്ചാണ് യുപിഎസ്‍സിക്ക് വേണ്ടി പരിശ്രമിച്ചത്. ആദ്യശ്രമത്തിൽ തന്നെ പരീക്ഷ പാസായ തൃപ്തി ഇപ്പോൾ ഡെറാഡൂണിൽ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി എസ്‍പിയാണ്.

Advertising
Advertising

ഉത്തരാഖണ്ഡ് അൽമോറയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് തൃപ്തിയുടെ ജനനം. അധ്യാപക കുടുംബത്തിലെ നാല് മക്കളിൽ മൂത്തയാളാണ് തൃപ്തി. അൽമോറയിലെ ബീർഷെബ സീനിയർ സെക്കൻഡറി സ്കൂളിലും കേന്ദ്രീയ വിദ്യാലയത്തിലുമായായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പന്ത്നഗർ യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം, നാഷണൽ തെർമൽ പവർ കോർപറേഷനിൽ (എൻടിപിസി) അസിസ്റ്റന്‍റ് മാനേജരായി ചേർന്നു. ജോലിയിലുടനീളം മികവും സത്യസന്ധതയും പ്രകടിപ്പിച്ച തൃപ്തിക്ക് 16 സര്‍ക്കാര്‍ ജോലികൾ ലഭിച്ചിരുന്നു. എന്നാൽ യുപിഎസ്‍സി എന്ന ഒറ്റ ലക്ഷ്യത്തിൽ ഈ അവസരങ്ങളെല്ലാം നിരസിച്ചു. സിവിൽ സര്‍വീസ് നേടാനുള്ള ശ്രമത്തിനിടെ ഐഎസ്ആര്‍ഒയുടെ ഓഫറും വേണ്ടെന്ന് വച്ചു.

ഒന്‍പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് തൃപ്തി മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിനെ കാണുന്നത്. ഈ കൂടിക്കാഴ്ചയിൽ വച്ച് കലാം തൃപ്തിക്ക് സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് നൽകി. അത് രാഷ്ട്രസേവനത്തിനായി സ്വയം സമർപ്പിക്കാൻ അവളെ പ്രേരിപ്പിച്ചു. ഈ കൂടിക്കാഴ്ച അവരുടെ പൊതുസേവന ജീവിതത്തിലുടനീളം പ്രചോദനം നൽകി.

2013ലാണ് തൃപ്തി ആദ്യമായി യുപിഎസ്‍സി പരീക്ഷ എഴുതുന്നത്. ആദ്യശ്രമത്തിൽ തന്നെ 165-ാം റാങ്ക് നേടിയ തൃപ്തി ഐപിഎസ് ആണ് തെരഞ്ഞെടുത്ത്. ഡെറാഡൂണിൽ പൊലീസ് സൂപ്രണ്ട് ആയിട്ടാണ് തൃപ്തി തന്‍റെ ഐപിഎസ് ജീവിതം ആരംഭിക്കുന്നത്. തെഹ്രി ഗർവാളിൽ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ (എസ്ഡിആർഎഫ്) കമാൻഡറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ചമോലിയിൽ എസ്പിയായി ജോലി ചെയ്തു. അക്കാദമിക് തലത്തിൽ മാത്രമല്ല മാരത്തണുകളിലും സംസ്ഥാനതല ബാഡ്മിന്‍റൺ മത്സരങ്ങളിലും സ്വർണം നേടിയിട്ടുള്ള കായികതാരം കൂടിയാണ് തൃപ്തി. തായ്കൊണ്ടോ, കരാട്ടെ എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News