അതീഖ് അഹമ്മദിന്റെ കൊലപാതകം; മൂന്ന് പേർ‌ അറസ്റ്റിൽ

ആശുപത്രിയുടെ പരിസരത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Update: 2023-04-15 18:21 GMT

ലഖ്നൗ: ഉമേഷ് പാൽ കൊലപാതകക്കേസിലെ പ്രതി സമാജ്‌വാദി പാർട്ടി മുൻ എം.പി അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹ്മദിനേയും വെടിവച്ച് കൊന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പ്രയാ​ഗ് രാജിലെ ആശുപത്രിയിലേക്ക് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇരുവർക്കും നടുറോഡിൽ വച്ച് വെടിയറ്റത്.

ആശുപത്രിയുടെ പരിസരത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. പൊലീസ് കൂടെയുണ്ടായിരിക്കെ പുറത്തുനിന്നെത്തിയ ഒരു സംഘം വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ വച്ചു ഇരുവരും മരിച്ചു. പൊലീസിനൊപ്പം നടന്നുവരവെ ഇരുവരും മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു വെടിയേറ്റത്.

Advertising
Advertising

പൊലീസിനൊപ്പം നടന്നുവരവെ ഇരുവരും മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു വെടിയേറ്റത്. പോയിന്റ് ബ്ലാങ്കിലായിരുന്നു വെടിവച്ചത്. തുടർന്ന് നിലച്ചുവീണെങ്കിലും മരിക്കുംവരെ വെടിവെപ്പ് തുടർന്നു. സംഭവ സ്ഥലത്തു തന്നെ വച്ചു ഇരുവരും മരിച്ചു. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രി പരിസരത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

‌ഇരുവരുടേയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമായിരുന്നു മൃതദേഹങ്ങൾ പുറത്തേക്കെടുക്കുകയെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച മകൻ ആസാദിനേയും സഹായിയേയും പൊലീസ് വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ആണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് യു.പി പൊലീസ് വാദം. ഇതിനെതിരെ യു.പിയിൽ വൻ വിമർശനം ഉയരുന്നതിനിടെയാണ് പിതാവും പിതൃസഹോദരനും കൊല്ലപ്പെടുന്നത്.

സംഭവത്തിൽ ഇതിനോടകം യു.പിയുടെ വിവിധ ഭാ​ഗങ്ങളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മകന്റെ കൊലപാതകത്തിനു പിന്നാലെ, തന്നേയും അനുയായികളേയും കൊലപ്പെടുത്തനുള്ള പദ്ധതികൾ പൊലീസ് ആസൂത്രണം ചെയ്യുന്നതായി അതീഖ് കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് സാന്നിധ്യത്തിൽ ഇരുവരും കൊല്ലപ്പെട്ടത്.

ഉമേഷ് പാലിനെ വെടിവച്ച് കൊന്ന കേസിലെ പ്രതികളാണ് ഇവർ. 2005ൽ ബിഎസ്പി നിയമസഭാംഗം രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായിരുന്ന ഉമേശ്പാലും രണ്ട് സുരക്ഷാഗാഡുകളും ഫെബ്രുവരി 24ന് പ്രയാഗ് രാജിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് അതീഖ് അഹമ്മദും മകനും ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

തുടർന്ന് ദിവസങ്ങളുടെ വ്യത്യാസത്തിൽ മകൻ ആസാദും പിതാവ് അതീഖും അടക്കം നാല് പേർ കൊല്ലപ്പെടുകയായിരുന്നു. മകൻ കൊല്ലപ്പെട്ടതിന് പിന്നാലെ താനും കൊല്ലപ്പെട്ടേക്കാം എന്ന് അതീഖ് അഹമ്മദ് പറഞ്ഞിരുന്നു. ഇവർക്ക് സുരക്ഷയൊരുക്കാത്ത യു.പി പൊലീസ് നടപടിക്കെതിരെ വിമർശനം ശക്തമായിട്ടുണ്ട്.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News