പ്രസാർ ഭാരതി മുൻ സി.ഇ.ഒ ജവഹർ സർക്കാർ രാജ്യസഭയിലേക്ക്

മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ദിനേശ് ത്രിവേദി രാജിവെച്ച ഒഴിവിലേക്കാണ് ജവഹർ സർക്കാരിനെ നോമിനേറ്റ് ചെയ്തത്.

Update: 2021-07-24 12:13 GMT
Advertising

പ്രസാർ ഭാരതി മുൻ സി.ഇ.ഒ ജവഹർ സർക്കാരിനെ രാജ്യസഭയിലേക്ക് തൃണമൂൽ കോൺഗ്രസ് നോമിനേറ്റ് ചെയ്തു. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ദിനേശ് ത്രിവേദി രാജിവെച്ച ഒഴിവിലേക്കാണ് ജവഹർ സർക്കാരിനെ നോമിനേറ്റ് ചെയ്തത്. ജവഹർ സർക്കാർ കേന്ദ്ര സാംസ്‌കാരിക സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പാർലമെന്റിന്റെ ബജറ്റ് സെഷനിനിടയിലാണ് പാർട്ടിയുടെ മുതിർന്ന നേതാവായ ദിനേശ് ത്രിവേദി തന്റെ രാജി പ്രഖ്യാപിച്ചത്. തൃണമൂൽ കോൺഗ്രസിൽ താൻ വീർപ്പ്മുട്ടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

" ഞാനൊരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഞാനൊരു രാഷ്ട്രീയക്കാരനല്ല. പക്ഷെ ഞാൻ ജനങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കുകയും അവരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്യും." നോമിനേഷനോട് ജവഹർ സർക്കാരിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

42 വർഷത്തോളം സിവിൽ സർവീസിലിരുന്ന ജവഹർ സർക്കാർ പ്രസാർ ഭാരതി സി.ഇ.ഒ, സാംസ്‌കാരിക മന്ത്രാലയ സെക്രട്ടറി തുടങ്ങിയ പദവികളിൽ ശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ്. ദൂരദർശനിലും ആൾ ഇന്ത്യാ റേഡിയോവിലുമുള്ള നരേന്ദ്ര മോദി സർക്കാറിന്റെ രാഷ്ട്രീയ ഇടപെടലിൽ പ്രതിഷേധിച്ച് 2016-ലാണ് പ്രസാർ ഭാരതി സി.ഇ.ഒ സ്ഥാനം രാജിവെച്ചത്.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News